Radhe Pinakkamano

  • 9
  • 0
  • 0
  • 1
  • 0
  • 0
  • 0

Singer : Madhu Balakrishnan
Lyrics : Pallipuram mohanachandran
Music : Jayan (jaya vijaya)
Year : 2005

Lyrics

രാധേ പിണക്കമാണോ.. കണ്ണനെ കാണാന്‍ തിടുക്കമായോ.. (2)
പരിഭവം കാട്ടി നീ മിഴിമുന നീർത്തിയാൽ,
കാണില്ലവൻ മായക്കണ്ണനല്ലേ..
നിന്റെ പ്രാണനല്ലേ, രാഗലോലനല്ലേ..
(പരിഭവം)
രാധേ പിണക്കമാണോ.. കണ്ണനെ കാണാന്‍ തിടുക്കമായോ..

നീ കോർത്ത മാലയും നീ നീട്ടും വെണ്ണയും
ഏറ്റുവാങ്ങീടുവാൻ വൈകിയെന്നോ..
(നീ കോർത്ത)
വികൃതിയിലെങ്ങോ മറഞ്ഞിരിപ്പൂ..
നിന്റെ വിനയവും ഭക്തിയും ഇഷ്ടമല്ലേ..
ഉള്ളിൽ നിറയുന്ന സ്നേഹവും അറിയുകില്ലേ..
രാധേ പിണക്കമാണോ.. കണ്ണനെ കാണാന്‍ തിടുക്കമായോ..

നീ പണ്ട് കരുതിയ മയിൽപ്പീലിത്തുണ്ടുകൾ
വനമാലിക്കെന്തേ നൽകിയില്ലേ..
(നീ പണ്ട്)
നീ പാടി നിർത്തിയ അഷ്ടപതിഗാനം
വീണ്ടൊന്ന് പാടി വിളിച്ചീടുമോ..
എങ്കിൽ വരുമവൻ പൊന്നോടക്കുഴലുമൂതി..

രാധേ പിണക്കമാണോ.. കണ്ണനെ കാണാന്‍ തിടുക്കമായോ..
പരിഭവം കാട്ടി നീ മിഴിമുന നീർത്തിയാൽ,
കാണില്ലവൻ മായക്കണ്ണനല്ലേ..
നിന്റെ പ്രാണനല്ലേ, രാഗലോലനല്ലേ..
രാധേ പിണക്കമാണോ.. കണ്ണനെ കാണാന്‍ തിടുക്കമായോ..

:
/ :

Queue

Clear