Song Category : Mappila

in album: Ponnurumal

Azhake (F)

  • 1
  • 0
  • 0
  • 0
  • 0
  • 0
  • 0

Singer : Divya Manoj
Lyrics : Hari Narayanan
Music : Unni Nambyar
Year : 2009

Lyrics

അഴകേ മഴവില്‍ കനവേ
അറിയാതലിയും കുളിരേ
നുണക്കുഴി കവിളില്‍ നിന്‍
വിരല്‍ തൊടുമ്പോള്‍
കൊലുസ്സിന്‍റെ നെഞ്ചില്‍ നാണം
തളം കെട്ടുമ്പോള്‍
പൊന്നേ ഞാന്‍ മഷിക്കണ്ണാല്‍
പറഞ്ഞതല്ലേ

നിന്‍ ഗസലിന്‍റെ വീചികള്‍
എന്‍ ഹൃദയത്തിന്‍ ഈണമായി
പൂക്കുയിലിന്‍റെ നാദമോ
നീ പറയും സ്വകാര്യമായി
അറിയാതെന്‍ പിന്നില്‍ വന്നു
ഉണരുന്നൊരിളം കാറ്റില്‍
കേഴും മനം പ്രിയാ നിനക്കായി

ഞാന്‍ ഒഴുകുന്ന മേഘമായി
നിന്നരികത്തു വന്നിടാം
നീ പകരുന്ന ചൂടിനാല്‍
തൂമഴയായി കൊഴിഞ്ഞിടാം
മൈലാഞ്ചി പാട്ടായി വന്നു
മനസ്സിന്‍റെ മണിച്ചെപ്പില്‍
ഏതോ സുഖം പ്രിയാനുരാഗം

:
/ :

Queue

Clear