Lyrics : Rafeeq Ahammed
Music : Ouseppachan
Singer : Madhav Sundar
ചിറകുമുളച്ചു..
പുലരി വിളിച്ചു..
ഇതു പൂക്കാലം, നവ കൗമാരം
പറന്നു പറന്നു പറന്നു ചെല്ലാൻ
തുടിയ്ക്കുമുള്ളിലെയുന്മാദം..
പറന്നു പറന്നു പറന്നു ചെല്ലാൻ
ചെല്ലാൻ..
ചിറകുമുളച്ചു..
പുലരി വിളിച്ചു..
ഇതു പൂക്കാലം, നവ കൗമാരം..
ഭൂമിയൊരുങ്ങീ നമ്മൾക്കായ്
പൂക്കൾ വിടർന്നതു നമ്മൾക്കായ്
പറക്കുവാനായ് ചിറകുകൾ തന്നു..
വിനോദ വീഥികൾ വരവേറ്റു..
കുതിച്ചു പായും നേരത്തിത്തിരി
തനിച്ചിരിക്കണമെല്ലാരും
തനിച്ചിരിക്കും നേരത്തുള്ളിലെ
വെളിച്ചമൊന്നു കൊളുത്തേണം..
ചിറകുമുളച്ചു..
പുലരി വിളിച്ചു..
ഇതു പൂക്കാലം, നവ കൗമാരം..
ചിറകുകൾ കുഴയാം
അടി നിലതെറ്റാം
ഒരൽപ്പമൊന്നു പിഴച്ചാൽ വീഴാ -
മാഗാധ ഗർത്തമിതേ വഴിയിൽ
ഇരുൾ ചതിക്കുഴിയീവഴിയിൽ..
നിറങ്ങൾ വേണം, സ്വരങ്ങൾ വേണം.
നിറഞ്ഞ സൗഹൃദ ശ്രുതി വേണം
നമുക്കു ചുറ്റും കറങ്ങി നിൽക്കും
വിശാല ലോകം കാണേണം
ചരിത്രമിത്തിരിയറിയേണം..
വിവേകശാലികളാവേണം..
ചിറകുമുളച്ചു..
പുലരി വിളിച്ചു..
ഇതു പൂക്കാലം, നവ കൗമാരം
പറന്നു പറന്നു പറന്നു ചെല്ലാൻ
തുടിയ്ക്കുമുള്ളിലെയുന്മാദം..
പറന്നു പറന്നു പറന്നു ചെല്ലാൻ
ചെല്ലാൻ..