Song Category : Romantic

in album: Swantham

Paribhavam Namukkini (M)

  • 24
  • 0
  • 0
  • 3
  • 0
  • 1
  • 1

Singer : G Venugopal
Lyrics : Vijayan East Coast
Music : M Jayachandran
Year : 2002

Lyrics

പരിഭവം നമുക്കിനി പറഞ്ഞു തീർക്കാം
പിണങ്ങാതിനിയെന്നും കൂട്ടു കൂടാം (2)
പ്രിയ സഖീ പ്രണയിനീ
പ്രിയസഖീ എൻ പ്രണയിനി
നീ അനുരാഗിണിയായ് അരികിൽ വരൂ
(പരിഭവം..)

കൊതിതീരുംവരെ സ്നേഹിച്ചു ജീവിതം
സൗരഭ്യ സുന്ദര ഗീതമാക്കാം (2)
വായിച്ചു തീരാത്ത മൗനമീ ഈ ഓർമകൾ
കാതോർത്തു കേട്ടിനി ആസ്വദിക്കാം
(പരിഭവം ...)


നിൻ കൈക്കുടന്നയിൽ തീർത്ഥമാകാൻ എന്നും
എന്നെ നിനക്കു ഞാൻ കാഴ്ച വെയ്ക്കാം (2)
മിഴി ചിമ്മിയുണർന്നു ഒരു സാന്ത്വനമായ്
എന്നിൽ വന്നലൊയൂ സങ്കീർത്തനമായ്
(പരിഭവം ....)

:
/ :

Queue

Clear