Song Category : Film

in album: Nagarakavadam

Thirudevikkinne Neerattu

  • 5
  • 0
  • 0
  • 0
  • 0
  • 0
  • 0

Singer : P.Jayachandran
Lyrics : Dasan Kattungal
Music : C.K.Prasad
Year : 2009

Lyrics

തിരുദേവിക്ക് ഇന്ന് നീരാട്ട്
തിരുവാണി കാവിലിന്നാറാട്ട്
കുങ്കുമം ചൊരിഞ്ഞ ഋതു മേഘസന്ധ്യയിൽ
നോമ്പുകൾ തീർത്ഥമാടുന്നേ
കരിമേഘങ്ങൾ അലയും മനസ്സിൽ
നെയ് ദീപമാകുമമ്മയാണേ (2)
(തിരുദേവിക്ക് ...)

ചെമ്പട താളത്തിൽ മേളം തിമിർക്കുന്നേ
ചെമ്പട്ടിൽ കസവു ഞാറിഞ്ഞിടുന്നേ (2)
ആലിലയാട്ടും മന്ത്രാരവരങ്ങളിൽ
ശിങ്കാരി മേളമാടുന്നെ
നറുതേനും ഇളനീരും ദശപുഷ്‌പവും
അർച്ചന ചെയ്തീടുന്നേ
കരളിനറയിലെ ഇരുൾ കൂടിനെ (2)
പെൻവെട്ടമാക്കുമമ്മയാണേ
(തിരുദേവിക്ക് ...)

കസ്തൂരി മഞ്ഞളിൽ കുരുതി കുളിർക്കുന്നേ
കനലാട്ടമാടും കോമരങ്ങൾ (2)
പെന്നിൽ ചിലമ്പണിഞ്ഞ തൃപാദച്ചുവടുകളിൽ
ധന്യതയാർന്നിടുന്നേ
മുടിയേറ്റും തിരുനടയിൽ തുടിതാളത്തിൽ
തോറ്റം പാടിടുന്നേ
അറിയാതലയും ജന്മങ്ങളിലെ (2)
അറിവായ് തെളിയുമമ്മയാണേ
(തിരുദേവിക്ക് ...)

:
/ :

Queue

Clear