Odakuzhalil Nin

  • 9
  • 0
  • 0
  • 1
  • 0
  • 0
  • 0

Singer : Sangeetha
Lyrics : Vasudevan Potti A V
Music : Sneha Jyothi
Year : 1995

Lyrics

ഓടക്കുഴലില്‍ നിന്‍ ഗാനങ്ങള്‍ കേള്‍ക്കുവാന്‍
ഓടിയണഞ്ഞു നിന്‍ ശ്രീലകത്തില്‍
വാതില്‍ക്കലെത്തി ഞാന്‍ കാത്തു നിന്നു
ഓമനക്കണ്ണാ ഞാന്‍ കാത്തു നിന്നു
നീയെന്നെയറിഞ്ഞില്ല
നീയെന്നെ വിളിച്ചില്ല
മോദത്താല്‍ നിന്‍ മിഴികള്‍ വിടര്‍ന്നില്ല

ചന്ദനം ചാര്‍ത്തിയ നിന്‍ മേനിയഴകില്‍
ഒന്നു തലോടുവാന്‍ കൊതിയായി
ദേവാ നിന്‍ മാറില്‍ ഒരു വനമലയായ്
ഇണങ്ങി നിന്നീടുവാന്‍ മോഹമായി

അഷ്ടപദിഗാനം കേട്ടു മയങ്ങുമ്പോള്‍
കൃഷ്ണാ നിന്‍ മുന്നില്‍ നര്‍ത്തകിയായ് ഞാന്‍
ദേവാ നീയാകും പ്രേമസ്വരൂപനെന്നില്‍
കാരുണ്യമേകിടുവാന്‍ കാത്തു നിന്നു

:
/ :

Queue

Clear