Singer : Sangeetha
Lyrics : Marathankuzhi Ramachandran
Music : Sneha Jyothi
Year : 1999
ആറ്റുകാല്‍ വാഴുന്നോരൊമ്മേ
എന്‍ പൊന്നമ്മേ ശ്രീ അന്നപൂര്‍ണ്ണേ
എന്തുള്ളു പൊങ്കാല വയ്ക്കാന്‍
എന്‍ പാഴ് വാഴ്വില്‍ പൊറുത്താലും അമ്മേ
കാപ്പ് കെട്ടിയൊരമ്മേ നമോ സ്തുതേ
കാത്തുകൊള്ളേണം എന്നേ നമോ സ്തുതേ
നോറ്റു നേറ്റിയോരമ്പേ നമോ സ്തുതേ
ആറ്റുകാല്‍ വാഴും അന്‍പേ നമോസ്തുതേ
നല്ലൊരടുപ്പൊന്നു കൂട്ടാന്‍
കല്ലുമില്ലാ തെല്ലും വിറകുമില്ലാ
പൊന്നും കലമ്പരി ശര്‍ക്കര പഴവും
ഒന്നുമില്ലാ വെറും കല്ലുമായി നില്‍പ്പൂ
എങ്കിലും നിന്‍റെ കാല്‍പ്പാടില്‍
തന്നെ തങ്ങാനെത്തുന്നു ചിത്തം
പുണ്യ പൂ തീര്‍ത്ഥവും കഴിച്ചമ്മേ
എന്നെ നീയാക്കാണെ നിന്‍ നൈവേദ്യം