Aalilakkannane

  • 8
  • 0
  • 0
  • 1
  • 0
  • 0
  • 0

Singer : Madhu Balakrishnan
Lyrics : Pallipuram mohanachandran
Music : Jayan (jaya vijaya)
Year : 2005

Lyrics

ആലിലക്കണ്ണനെ മാറോടണച്ചെന്നും
അച്ഛനുറങ്ങുവാൻ മോഹം..
നിന്റെ പീലിത്തിരുമുടി തൊട്ട് തലോടി
ആ നെറ്റിയിൽ മുത്തം പകരാൻ..
ഹരിചന്ദനക്കുറിയണിയിക്കാൻ..
(ആലിലക്കണ്ണനെ)

എന്നും യശോദയെ പോലെ ഇളം നാവിൽ
തൂവെണ്ണ പുരട്ടുവാൻ മോഹം.. (2)
നിൻ കളി കൊഞ്ചൽ കണ്ടാവോളം
ആനന്ദ കണ്ണീർ പൊഴിക്കുവാൻ ദാഹം..
നിന്നെ വാരി പുണർന്നുമ്മ നൽകാം..
(ആലിലക്കണ്ണനെ)

നിൻ കാൽ ചിലമ്പിന്റെ നാദവും
വേണുവിൻ തേനൂറും രാഗസുധാരസവും (2)
എന്നുമെൻ ഉള്ളിലെ ദുഃഖങ്ങളാറ്റുന്ന കർണാമൃതം ഉണ്ണിക്കണ്ണാ...
മനസ്സിന്റെ മധുരമാണാനന്ദ കണ്ണാ..
(ആലിലക്കണ്ണനെ)

:
/ :

Queue

Clear