Song Category : Film

in album: Geethanjali

Koodilla Kuyilamme D

  • 13
  • 0
  • 0
  • 2
  • 0
  • 0
  • 0

Singer : M.G Sreekumar, Swetha Mohan
Lyrics : O.N.V Kurup
Music : Vidyasagar
Year : 2013

Lyrics

കൂടില്ലാക്കുയിലമ്മേ....നാടോടി കുറുമൊഴിയേ...
തേടുന്നതാരെ നീ...പാടും നിൻ തോഴനോ...
തളിർചൂടി നിൽക്കുമീ തേന്മാവിൽ
കുളിർകാറ്റു് കിക്കിളി കൂട്ടുമ്പോൾ
കളിവാക്കു ചൊല്ലുമെൻ തോഴാ നീ പോരൂ...
തളിർചൂടി നിൽക്കുമീ തേന്മാവിൽ
കുളിർകാറ്റു് കിക്കിളി കൂട്ടുമ്പോൾ
കളിവാക്കു ചൊല്ലുമെൻ തോഴാ നീ പോരൂ...ഓ..ഓ..
കൂടില്ലാക്കുയിലമ്മേ....നാടോടി കുറുമൊഴിയേ...
തേടുന്നതാരെ നീ...പാടും നിൻ തോഴനോ...

ഒഹോ ഹോ ഹോ...ഓഓ...ഒഹോ ഹോ ഹോ...ഓഓ...
തെയ് തെയ് താളംതുള്ളി...അരയന്നപ്പിടയെപ്പോലെ
പൊന്നോടം തീരത്തണഞ്ഞൂ...
തയ് തയ് ഓളംതല്ലി...കല്ലോലച്ചേലിൽ നീന്തി
ആലോലം തീരത്തണഞ്ഞൂ....
ഇനിമധു പകരതിൽ വരികയായ് നമ്രയായ്...
നവവധു അടിമുടി ഒരു മലർവള്ളിപോൽ
ഇരുവരുമലസത വിലസിതം വരികയാ-
ണിണമലർക്കുരുവികളായ്....
തളിർചൂടി നിൽക്കുമീ തേന്മാവിൽ
കുളിർകാറ്റു് കിക്കിളി കൂട്ടുമ്പോൾ
കളിവാക്കു ചൊല്ലുമെൻ തോഴാ നീ പോരൂ...(2)
കൂടില്ലാക്കുയിലമ്മേ....നാടോടി കുറുമൊഴിയേ...

ജിൽ ജിൽ തുള്ളിത്തുള്ളി വിറവാലൻ അണ്ണാർ‌ക്കണ്ണാ..
തേടുന്നതേറെ കൊതിയോ...
ചൊൽ ചൊൽ അണ്ണാർക്കണ്ണാ...
വിറവാലാ വാഴക്കൂമ്പിൻ
തേനുണ്ണാൻ ഏറെ കൊതിയോ...
തുടുമലർ ചൊടികളിൽ നുകരുമാ മാധുരി
വെറുതെ നിൻ നിനവിലോ കനവിലോ വന്നുപോയ്‌....
പ്രണയമൊരരുവിയായ് ഒഴുകുന്നു കടലിലേ-
ക്കിതുവെറും കവിതയാണോ...
തളിർചൂടി നിൽക്കുമീ തേന്മാവിൽ
കുളിർകാറ്റു് കിക്കിളി കൂട്ടുമ്പോൾ
കളിവാക്കു ചൊല്ലുമെൻ തോഴാ നീ പോരൂ...(2)
കൂടില്ലാക്കുയിലമ്മേ....നാടോടി കുറുമൊഴിയേ...
തേടുന്നതാരെ നീ...പാടും നിൻ തോഴനോ...

:
/ :

Queue

Clear