Song Category : Romantic

in album: Aadyamai

Aadyamai (M)

  • 43
  • 0
  • 0
  • 0
  • 0
  • 1
  • 1

Singer : Sreenivasan
Lyrics : Vijayan East Coast
Music : Balabhaskar
Year : 1999

Lyrics

ആദ്യമായ് കണ്ടനാൾ ഓർമ്മയുണ്ടോ
ആരാദ്യം കണ്ടതെന്നോർമ്മയുണ്ടോ
ആദ്യമായ് മിണ്ടിയതോർമ്മയുണ്ടോ
ആരാദ്യം മിണ്ടിയെന്നോർമ്മയുണ്ടോ
പറയൂ പ്രിയ സഖീ നീ...
ആ ദിവസം നിനക്കോർമ്മയുണ്ടോ
ഓർത്തു നീ കോരിത്തരിക്കാറുണ്ടോ...

(ആദ്യമായ് കണ്ടനാൾ...)

ആദ്യം ഞാൻ കോപിച്ചതോർമ്മയുണ്ടോ
അതിനെന്തു കാരണമോർമ്മയുണ്ടോ
ആദ്യം നീ നാണിച്ചതോർമ്മയുണ്ടോ
അതിനെന്തു കാരണമോർമ്മയുണ്ടോ
പറയൂ പ്രിയ സഖീ നീ,
ആ മുഹൂർത്തം നിനക്കോർമ്മയുണ്ടോ
ഓർത്തു നീ കോരിത്തരിക്കാറുണ്ടോ...

(ആദ്യമായ് കണ്ടനാൾ...)

ആദ്യത്തെ സമ്മാനമോർമ്മയുണ്ടൊ
ആരത് നൽകിയെന്നോർമ്മയുണ്ടോ
ആദ്യത്തെ ചുംബനം ഓർമ്മയുണ്ടോ
ആരത് നൽകിയെന്നോർമ്മയുണ്ടോ
പറയൂ പ്രിയ സഖീ നീ
ആ നിമിഷം നിനക്കോർമ്മയുണ്ടോ
ഓർത്തു നീ കോരിത്തരിക്കാറുണ്ടോ...

(ആദ്യമായ് കണ്ടനാൾ...)

:
/ :

Queue

Clear