Song Category : Romantic

in album: Ninakkai

Onninumallathe (F)

  • 44
  • 1
  • 0
  • 4
  • 0
  • 1
  • 1

Singer : Sangeetha
Lyrics : Vijayan East Coast
Music : Balabhaskar
Year : 1998

Lyrics

ഒന്നിനുമല്ലാതെ എന്തിനോ തോന്നിയൊരിഷ്ടം
എനിക്കെപ്പൊഴോ തോന്നിയൊരിഷ്ടം...
രാഗമായ്, അത് താളമായ്
നീയെനിക്കാത്മാവിൻ ദാഹമായ്
ശൂന്യമാമെൻ, ഏകാന്തതയിൽ
പൂവിട്ടൊരനുഗാമായ്
നീയൊരു സ്നേഹവികാരമായി...
ഒന്നിനുമല്ലാതെ...

(ഒന്നിനുമല്ലാതെ...)

മനസ്സിലെ നവരത്ന വിളക്കിൽ നീ-
കൊളുത്തി, മധുരസ്മരണതൻ തിരികൾ...
അഭിലാഷങ്ങളെ സുരഭിലമാക്കും
സുഗന്ധ കർപ്പൂര തിരികൾ ആ...
അഭിലാഷങ്ങളെ സുരഭിലമാക്കും
സുഗന്ധ കർപ്പൂര തിരികൾ...

(ഒന്നിനുമല്ലാതെ..)

വെളിച്ചം വാതിൽ തുറന്നു വീണ്ടും
വസന്തം വന്നു വിടർന്നു
എന്നിലെയെന്നെ ചുംബിച്ചുണർത്തി
എനിക്കു പ്രിയമാം നിൻ ഗാനം...

(ഒന്നിനുമല്ലാതെ..)

:
/ :

Queue

Clear