Music : Kailas Menon
Lyrics : Rahul
Singer : Abhijith Anilkumar, Femi Shaji
കാണാത്തൊരു ലോകമേ
കണ്മുന്നിൽ കണ്ടിടാം
ഇല്ലിന്നിയിത് പോലെന്നാളും
ഒന്നായി ചേരുവാൻ
വിണ്ണോരം പോയിടാം
ദൂരങ്ങൾ താണ്ടിടാം
ഈ വാനിൽ മെല്ലെ അലിയാം ഉള്ളിൽ തഴുകിടാം
വെയിലോരം തണലാകും കുടയേകി കൂട്ടായി ചേരാം
കനവാകെ ചിറകേകി ഇതാ..
കാണുന്നീ ലോകത്തെ കൈത്തുമ്പാൽ വിണ്ണിൽ പുൽകാം
സ്നേഹത്തിൻ കൂട്ടായി നാം ഇടം തരും നിലാ..
നീളെ ആഘോഷത്തേരേറി കടലായി ആവോളം
നേരം കൈ കുമ്പിൾ നീട്ടുന്നു ഇതാ
ദൂരെ കുന്നോളം ചേക്കേറി ഉയരാൻ വാനോളം
ഉള്ളിൽ ആമോദം ചൂടുന്നു ഇതാ
നിഴലായി ഞാൻ നിന്നിൽ താനേ
ഉയിരായി എൻ നെഞ്ചിലായി
മനസ്സിൻ ഒരു നോക്കായി അലിയാം താനേ
പതിവായി ഞാൻ നിന്നിൽ തേടും
പകലിൻ നിൻ കനവിലെ
വഴി തൻ ചെറു പടവിൽ ചേരാം താനേ..
ഓരോ ദിനം പ്രഭാമയം നിന്നിൽ തുടങ്ങി
ഈണം തരും നീഹാരമെന്നോളം
പറയാതെയീ ആരും കാണാത്തീരവും
അറിയാതെ ഈ സന്ധ്യയിൽ കുളിർ തൊടുന്നിതാ
നീളെ ആഘോഷത്തേരേറി കടലായി ആവോളം
നേരം കൈ കുമ്പിൾ നീട്ടുന്നു ഇതാ
ദൂരെ കുന്നോളം ചേക്കേറി ഉയരാൻ വാനോളം
ഉള്ളിൽ ആമോദം ചൂടുന്നു ഇതാ
അരികെ നിൻ വിരളായി താനേ
എഴുതാം ചെറു കവിതയായി
ഹൃദയം നാം ഒന്നായി പകരാം താനേ
പിറകേ നിൻ തുണയായി താനേ
തുടരാം ചെറു മധുരമായി
പ്രണയം നാമൊന്നായി നുകരാം താനേ..
നീയെൻ നിലാവിണ്ണോരമെന്നും തെന്നൽ തൊടുമ്പോൾ
നീയെൻ മലർ തുമ്പിന്റെ ചേലാലേ..
ഇടനെഞ്ചിലെ താരം തിളങ്ങി നിന്നു നീ
ഇനിയെന്നുമെൻ ഓർമ്മയിൽ നുകർന്നുവോ മനം
നീളെ ആഘോഷത്തേരേറി കടലായി ആവോളം
നേരം കൈ കുമ്പിൾ നീട്ടുന്നു ഇതാ
ദൂരെ കുന്നോളം ചേക്കേറി ഉയരാൻ വാനോളം
ഉള്ളിൽ ആമോദം ചൂടുന്നു ഇതാ..