Mazhayaayi Vaa

  • 4
  • 0
  • 0
  • 1
  • 0
  • 0
  • 0

Singer : Abhijith Kollam
Lyric : Vayalar Sarath
Music : S R Ram

Lyrics

ആ ആ ആ
മഴയായി വാ മയിലാടി വാ
അരങ്ങേറി വാ
പുതിയ മുകിൽ പൂക്കൾ തൂകി നീ
കുയിൽ വാ
കുഴൽ മീട്ടി വാ
പറന്നേറി വാ
കരളിലൊരു മഞ്ഞുതുള്ളി

ഞാൻ സൂര്യകല തൊടുവാനും
ഞാൻ വെണ്ണിലാവിൻ അലിയാനും
കനവുകളെ എന്നും മിനുക്കുക നീ
ഞാൻ മാരിവില്ലിൻ അവതാരം
ഞാൻ നന്ദനൊരു മഴമേഘം
കലയഴകേ എന്നെ ഒരുക്കുക നീ
ഇനി എൻ ചില്ലകൾ പൂ ചൂടുമതിനെന്നെന്നും
നിറഞ്ഞീടാൻ ഓടി വരുമൊരു
നാദമാധുരിമ നീ
ഇരു കൺതീരമതിലെന്നാളുമൊരു
പൊൻനാളം തെളിഞ്ഞീടാൻ
ഉള്ളിലൊരുതിരി നീട്ടിയുണരുക മെല്ലേ
എൻറെ മോഹമാകെയൊന്നു പൂക്കും
നളിനമായി നടനമാടി നനവിടും ഇതളിതളിൽ
തൊടുകുറിയിൽ പുലരികളിൽ

ഓടാതെ നദി ഉറഞ്ഞാലും
വീശാതെ ഇല ഇരുന്നാലും
അഴകല നീ അകമണിയൂ
കാണതെ മിഴി നിറഞ്ഞാലും
മൂളാതെ മൊഴി മറഞ്ഞാലും
ഒഴുകുക നീ സ്വരസുധയില്‍
ഇനി എന്‍ കൈവിരല്‍ താരാട്ടുമൊരു
വാത്സല്യം നുണഞ്ഞീടാന്‍
ഓടിവരുമൊരു രാഗസരിധപ നീ
സ്വര സംഗീതമതിനെപ്പോഴുമൊരു
എന്‍ അന്‍പോല്‍ തുഴഞ്ഞീടാന്‍
ഓടിവരുമൊരു സ്നേഹ തണുവിട ഞാനേ
അന്നുമിന്നുമെന്നും ഒറ്റു നോക്കും
മിഴി നിറഞ്ഞു വരികയായി പുഴയുടെ കനവുകളില്‍
കളിചിരിയും
കവിതകളില്‍

:
/ :

Queue

Clear