Oru kodi Sooryaprabha

  • 6
  • 0
  • 0
  • 4
  • 0
  • 0
  • 0

Singer : Madhu Balakrishnan
Lyrics : Pallipuram mohanachandran
Music : Jayan (jaya vijaya)
Year : 2005

Lyrics

ഒരു കോടി സൂര്യപ്രഭാ പൂരമൊഴുകുന്ന
ഗുരുവായൂരമ്പല നടയിൽ.. (2)
അമൃത നിഷ്യന്ദിയാം ശ്രീകൃഷ്ണ ഗീതങ്ങൾ
അലകളിളക്കുന്ന നടയിൽ നിൽക്കും
അടിയനൊരേകാന്ത പഥികൻ..
(ഒരു കോടി)

ഹരിനാമ കീർത്തനം ഒരു മാത്ര ഉരുവിടും
പരകോടി ഭക്തർക്കും മനസ്സിൽ.. (2)
വിരിയുന്ന വേദാന്ത പൊരുളാകും കണ്ണാ നീ
തരുമോ എനിക്കിറ്റു പാൽ മധുരം..
എന്നിൽ ചൊരിയുമോ അറിവിന്റെ ഗീതാമൃതം..
(ഒരു കോടി)

ശനിദോഷം നിറയുന്ന വഴികളിൽ ഞാനെത്ര
ശയനപ്രദക്ഷിണം ചെയ്തു.. (2)
ശ്രിതജന പാലകനാകും മുകുന്ദാ നീ
ശ്രേയസ്സും ആയുസ്സും നൽകേണമേ..
കർമ്മ വേദിയിൽ ഗുരുനാഥനാകേണമേ..
(ഒരു കോടി)

:
/ :

Queue

Clear