Singer : Deepankuran
Lyrics : Kaithapram
Music : Kaithapram
Year : 1997
ദർശനം തേടി കേഴുന്നു സ്ത്രീലോകം
തിരുനാമം പാടി കരയുന്നു സ്ത്രീജന്മം..
ശരണമന്ത്രമോടെ നോമ്പെടുത്തു നിൽപ്പൂ
പൊൻപദം തേടും പാവന സ്ത്രീജന്മം..
പന്തളത്തോമനെ അമ്മമാർക്കോമനെ
പന്തളത്തോമനെ അമ്മമാർക്കോമനെ
നിൻ മുഖം കാണാതുരുകുന്നു സ്ത്രീലോകം
(ദർശനം തേടി)
അമ്മ തന്നൊരിരുമുടിയും മുദ്രയും കൈക്കൊള്ളണേ
അമ്മ നൽകിയ ഹരിചന്ദനം നെറ്റിയിൽ ചാർത്തേണമേ
അമ്മ തന്നൊരിരുമുടിയും മുദ്രയും കൈക്കൊള്ളണേ
അമ്മ നൽകിയ ഹരിചന്ദനം നെറ്റിയിൽ ചാർത്തേണമേ..
അമ്മ തന്നയച്ചൊരീ ആൾരൂപം കൈയ്യേൽക്കണേ അയ്യപ്പാ
അളവില്ലാ വാത്സല്യം പകരം നീ നൽകേണമേ..
(ദർശനം തേടി)
ഏട്ടത്തി നൽകിയൊരീ നെയ്മുദ്ര കൈക്കൊള്ളണേ
ഭക്തി തൻ നീലാംബരവും ഭസ്മവും കൈയ്യേൽക്കണേ..
ഏട്ടത്തി നൽകിയൊരീ നിന്മുദ്ര കൈക്കൊള്ളണേ
ഭക്തി തൻ നീലാംബരവും ഭസ്മവും കൈയ്യേൽക്കണേ..
അനിയത്തി ഒരുക്കിയൊരീ തുളസിമാല ചൂടേണമേ അയ്യപ്പാ
കദനത്തിൻ കർപ്പൂര ജ്വാലകൾ നീ കൈയ്യേൽക്കണേ..
(ദർശനം തേടി)