Song Category : Film

in album: Nakshathrangal

Malayaja Gandham

  • 4
  • 0
  • 0
  • 0
  • 0
  • 0
  • 0

Singer : M.G.Sreekumar
Lyrics : Vayalar Gopalakrishnan
Music : M.G.Sreekumar
Year : 2014

Lyrics

മലയജഗന്ധം.. തഴുകും വാർമുടി
ഇരുളിൽ തിങ്കൾ കലചൂടി (2)
സരളം ശ്രീപദ നടനം ചെയ്യുക..
മമ മുന്നിൽ.. ശിവതനയേ..
മലയജഗന്ധം.. തഴുകും വാർമുടി
ഇരുളിൽ തിങ്കൾ കല ചൂടി

കാഞ്ചീദാമം മണികൾ കിലുക്കി
കാമമുണർത്തും.. പൊന്നരയിൽ (2)
നീരദമേഘം.. അണിയിക്കുന്നു
നീല പട്ടിൻ ഉടയാട..
മലയജഗന്ധം.. തഴുകും വാർമുടി
ഇരുളിൽ തിങ്കൾ കല ചൂടി

ആദിമഹസ്സിൻ.. അംഗാരദ്യുതി
ഓളമുണർത്തും തിരുവുടലിൽ..
ശാരദസന്ധ്യകൾ ചാർത്തിക്കുന്നു
ഓംകാരപ്പൊരുൾ.. ഇതൾമാല
ആ...ആ...ആ...

മലയജഗന്ധം.. തഴുകും വാർമുടി
ഇരുളിൽ തിങ്കൾ.. കല ചൂടി
സരളം ശ്രീപദ.. നടനം ചെയ്യുക
മമ മുന്നിൽ.. ശിവതനയേ
മലയജഗന്ധം തഴുകും വാർമുടി
ഇരുളിൽ തിങ്കൾ.. കല ചൂടി...

:
/ :

Queue

Clear