Pennente Chithathil ( from "Orikkal Nee Paranju" )

  • 1
  • 0
  • 0
  • 0
  • 0
  • 0
  • 0

Singer : Umbayee
Lyrics : Vijayan East Coast
Music : Umbayee
Year : 2009

Lyrics

പെണ്ണെന്റെ ചിത്തത്തിലെന്നുമൊരുന്മാദ-
വർണ്ണമായ് ഗാനമായ് തങ്ങിനിൽപ്പൂ (2)
നഷ്ടവസന്തത്തിൽ ഇഷ്ടസ്‌മൃതികളെ
നല്കുമാത്മാവിന്റെ ചൈതന്യമാണവൾ...
(പെണ്ണെന്റെ...)

വിലോലസങ്കല്പമായ് സ്നിഗ്ധലാവണ്യമായ്
അണയുമൊരജ്ഞാത കാമുകിയാണവൾ (2)
എന്നുമൊരു ഐശ്വര്യദേവതയാണവൾ
നേർവഴികാട്ടുന്ന തോഴിയുമാണവൾ...

ആ മടിത്തട്ടിൽ തലചായ്ച്ചുറങ്ങിയാൽ
സ്വർഗം താനേ ആ സവിധത്തിലെത്തും (2)
സ്വപ്നം സുഖദമൊരോർമ്മയായ് തീരുന്നു
എല്ലാം സ്വച്ഛന്ദ നിർവൃതിയായ് മാറും.

പെണ്ണെന്റെ ചിത്തത്തിലെന്നുമൊരുന്മാദ-
വർണ്ണമായ് ഗാനമായ് തങ്ങിനിൽപ്പൂ
നഷ്ടവസന്തത്തിൽ ഇഷ്ടസ്‌മൃതികളെ
നല്കുമാത്മാവിന്റെ ചൈതന്യമാണവൾ...
(പെണ്ണെന്റെ...)

:
/ :

Queue

Clear