Anuraga Chinthakal M ( from "Orikkal Nee Paranju" )

  • 0
  • 0
  • 0
  • 0
  • 0
  • 0
  • 0

Singer : Umbayee
Lyrics : Vijayan East Coast
Music : Umbayee
Year : 2009

Lyrics

അനുരാഗചിന്തകൾ എന്നും നിറംചാർത്തും
ഓർമകളേ നിന്നിഷ്ടസ്വപ്നങ്ങളെ (2)
ഇന്ന് നിന്നുടെ സിരകളെല്ലാം
സ്നേഹമന്ത്രധ്വനികളുണരും പാനപാത്രങ്ങൾ.
( അനുരാഗചിന്തകൾ...)

പ്രത്യാശയായ് പ്രതീക്ഷയായി ഞാൻ
മുന്നിലില്ല ഇവിടെ നിൻ പിന്നിലില്ലേ (2)
ചുറ്റുമവിടെയും ഇവിടെയും എവിടെയും ഞാനില്ലേ.
( അനുരാഗചിന്തകൾ...)

പിന്നെയെന്തിന് കണ്മണി
ആശകൾക്കൊരുശോകഭാവം നൽകണം (2)
ഓമൽസ്വപ്നമല്ലാ ചിറകൊടിഞ്ഞൊരു
പക്ഷിയെപോൽ ചലനമറ്റവളാകണം.
( അനുരാഗചിന്തകൾ...)

:
/ :

Queue

Clear