Orkkathirikkan (F)

  • 3
  • 0
  • 0
  • 0
  • 0
  • 0
  • 0

Singer : Manjari
Lyrics : Vijayan East Coast
Music : Umbayee
Year : 2009

Lyrics

ഓർക്കാതിരിക്കാൻ ശ്രമിച്ചു ഞാനൊരുപാട്
ഓമനേ, നിൻമുഖം ഇനിയെങ്കിലും
തെളിയുകയാണതിൻ പൊൻപ്രഭ മേൽക്കുമേൽ
പ്രിയസഖീ, വർഷങ്ങൾ, ഏറെ കഴിഞ്ഞിട്ടും
(ഓർക്കാതിരിക്കാൻ...)

ഏതിന്ദ്രജാലം കൊണ്ടെന്നിഷ്ടക്കാരി നീ
എൻമാനസത്തെ, തടവിലാക്കി
എന്റെ സ്വപ്നങ്ങൾക്കതിരു നൽകി
എല്ലാം നീയെന്ന ബിന്ദുവിൽ, പൂർണമാക്കി...
(ഓർക്കാതിരിക്കാൻ...)

ഏതൊരപൂർവ നിമിഷത്തിൽ വന്നൊരു
ചേതോഹരാംഗിതൻ ചൈതന്യമാണു നീ...
ഏഴുസ്വരങ്ങൾ കൊണ്ടെണിയാൽ തീരാത്ത
നാദപ്രപഞ്ചം തീർത്തു, പോയവളെ...
(ഓർക്കാതിരിക്കാൻ...)

:
/ :

Queue

Clear