Song Category : Mappila

in album: Shahanaz

Allahuvennal Anaswara

  • 2
  • 0
  • 0
  • 1
  • 0
  • 0
  • 0

Singer : Markose
Lyrics : Aneesh Khan
Music : Aneesh Khan
Year : 1995

Lyrics

അല്ലാഹുവെന്നാല്‍ അനശ്വര സത്യമെന്നും 
ഇല്ലായ്മയില്ലാ മഹത്വമാ സന്നിധിയില്‍ 
ത്യാഗത്താല്‍ സന്മനസ്സ് ഏറ്റം ഉറപ്പിച്ചോരെ 
ശ്രേഷ്ഠനാം ജല്ല ജലാലിന്‍റ ദാസന്മാരെ  
സത്യവും ജീവനും കൂട്ടിയിണക്കിയോന്‍  അള്ളാഹു 
മിഥ്യയെ സത്യമായി  മാറ്റുന്ന നാഥനാണ്  അള്ളാഹു 
സപ്തസ്വരങ്ങളെ  സൃഷ്ടിച്ച നാഥനാണ് അള്ളാഹു 
സപ്തവര്‍ണങ്ങളും സൃഷ്ടിച്ച നാഥനാണ് അള്ളാഹു
അള്ളാ 
സ്നേഹമായി പ്രഹ്ളാര   സൂര്യനെ സൃഷ്ടിച്ചോന്‍  അള്ളാഹു 
സ്നേഹത്തെ ജീവിത മൂല്യമായി മാറ്റിയോന്‍ അള്ളാഹു 
കാരുണ്യമെന്നും ചൊരിയുന്ന നാഥനാണ് അള്ളാഹു 
സത്യത്തിനര്‍ഹിച്ച വേതനം നല്കുവോന്‍  അള്ളാഹു 
അള്ളാ 
എല്ലാ മനസ്സും അറിയുന്ന നാഥനാണ് അള്ളാഹു 
തിന്മയെയേറ്റം വെറുക്കുന്ന നാഥനാണ് അള്ളാഹു 
മോഹങ്ങളെല്ലാം മനസ്സിലും  നല്കിയോന്‍  അള്ളാഹു 
നേരായ മോഹത്തിന്‍ അര്‍ഹത നല്‍കുവോന്‍ അള്ളാഹു 
അള്ളാ

:
/ :

Queue

Clear