Pennente Chithathil

  • 3
  • 0
  • 0
  • 0
  • 0
  • 0
  • 0

Singer : Umbayee
Lyrics : Vijayan East Coast
Music : Umbayee
Year : 2009

Lyrics

പെണ്ണെന്റെ ചിത്തത്തിലെന്നുമൊരുന്മാദ
വർണ്ണമായ് ഗാനമായ് തങ്ങിനിൽപൂ...
നഷ്ടവസന്തത്തിലിഷ്ട സ്മൃതികളെ
നൽകുമാത്മാവിന്റെ ചൈതന്യമാണവൾ...
(പെണ്ണെന്റെ...)

വിലോലസങ്കല്പമായ്... സ്നിഗ്ധലാവണ്യമായ്..
അണയുമൊരജ്ഞാത കാമുകിയാണവൾ...
എന്നുമൊരൈശ്വര്യ ദേവതയാണവൾ
നേർവഴി കാട്ടുന്ന തോഴിയുമാണവൾ...

ആ മടിത്തട്ടിൽ, തലചായ്ച്ചുറങ്ങിയാൽ
സ്വർഗം താനേ, ആ സവിധത്തിലെത്തും..
സ്വപ്നം സുഖദമൊരോർമ്മയായ്ത്തീരും
എല്ലാം സ്വച്ഛന്ദ, നിർവൃതിയായ് മാറും..
(പെണ്ണെന്റെ...)

:
/ :

Queue

Clear