Song Category : Film

in album: Oru Vathil Kotta

Engu Nee

  • 6
  • 0
  • 0
  • 0
  • 0
  • 0
  • 0

Singer : Arya
Lyrics : Reji Kumar
Music : Aneesh RC
Year : 2018

Lyrics

എങ്ങു നീ എന്നോടൊന്നും പറയാതെ
കനവായി പോയതെങ്ങു
പിന്നയും മിഴിയിൽ നിറയാതെ
നിനവായി തീർന്നതെതെ
അഴകേ പറയു
എങ്ങു നീ എന്നോടൊന്നും പറയാതെ
കനവായി പോയതെങ്ങു ....
സപ്തവർണങ്ങളും ചാലിച്ചെടുത്തൊരു
വരവർണ്ണ തിരശീല നീയല്ലയോ
കളിവിലക്ക് എരിയുമെൻ കളി അരങ്ങിൽ
തിരനോട്ടം കാണാതെ തിരഞ്ഞതെന്തേ

എങ്ങു നീ എന്നോടൊന്നും പറയാതെ
കനവായി പോയതെങ്ങു
ഏഴു സ്വരങ്ങളും ഒന്നിച്ചു ചേർന്നൊരു
ഗന്ധർവ സംഗീതം നീയല്ലയോ
ഏഴു സ്വരങ്ങളും ഒന്നിച്ചു ചേർന്നൊരു
ഗന്ധർവ സംഗീതം നീയല്ലയോ
മറുപച്ച തേടിനീ അലയുമെൻ മനസേ
മഴത്തുള്ളിയാകാതെ മറന്നതെന്തേ

എങ്ങു നീ എന്നോടൊന്നും പറയാതെ
കനവായി പോയതെങ്ങു
പിന്നയും മിഴിയിൽ നിറയാതെ
നിനവായി തീർന്നതെതെ
അഴകേ പറയു

:
/ :

Queue

Clear