Song Category : Ghazal

Onnum Parayathe M ( from "Orikkal Nee Paranju" )

  • 4
  • 0
  • 0
  • 1
  • 0
  • 0
  • 0

Singer : Umbayee
Lyrics : Vijayan East Coast
Music : Umbayee
Year : 2009

Lyrics

ഒന്നും പറയാതെ എന്തു നീ ചെയ്കിലും
എല്ലാമറിയുന്നെൻ അന്തരാത്മാവിന്റെ വിങ്ങലും തേങ്ങലും(2)
അല്ലെങ്കിലെന്തിനു നിന്നെയെൻ ജീവനിൽ
ജീവന്റെ ജീവനായി പൂജിക്കേണം
പ്രിയമുള്ളവളെ പ്രാണസഖീ...
( ഒന്നും പറയാതെ...)

ഇനിയെന്റെ പാട്ടിന്റെ ശ്രുതിമാറിയത് വെറും
വിരഹവിഷാദങ്ങളായിരിക്കാം (2)
ഇനിയെന്റെ സ്വപ്‌നങ്ങൾ നിറമില്ലാതണയുന്ന
വിരസമാം നിമിഷങ്ങളായിരിക്കാം
എന്നെന്നും നിർനിദ്രാരാത്രികളായിരിക്കാം (2)
( ഒന്നും പറയാതെ...)

ഇതുവഴി വന്നെന്നെ തഴുകിയുണർത്തുമാ
കുളിർകാറ്റിൻ നറുമണം പോയിരിക്കാം (2)
എന്നും തലോടിയുറക്കുമാ സുഖരാത്രി
ഇനിയൊരുനാളും വരില്ലായിരിക്കാം
എന്നെന്നും പാഴ്ക്കിനാവായിരിക്കാം.
( ഒന്നും പറയാതെ...)

:
/ :

Queue

Clear