Album: Ninakkai
Lyric: Vijayan East Coast
Music: Balabhaskar
Singers: MG Sreekumar, Sangeetha
പാതിരാക്കാറ്റു വീശി, മഞ്ഞു വീണു (M)
ജാലകവാതിലടച്ചു നീ
ഓമൽ കിടക്ക വിരിച്ചാട്ടേ സഖീ
മണിയറ ദീപമണച്ചാട്ടേ...
ചന്ദ്രികയിങ്ങിതാ ചാരേനിൽപ്പൂ (F)
താരകളോ, ദൂരെ മാറിയെങ്ങും
വാതില്‍ പഴുതിലൂടൊളി കണ്ണിട്ടവർ
നോക്കി രസിച്ചാലെന്തു ചെയ്യും...?
മാറോടു ചേർത്തു പുണർന്നാലല്ലാതെ (M)
മാറി കിടന്നാൽ ഉറങ്ങാമോ...
ഈ ഗന്ധമേൽക്കാതൊരു നാളെങ്കിലും
മാറിക്കിടന്നാലുറങ്ങാമോ...
(പാതിരാക്കാറ്റു വീശി...)
ഒരു നാളു പോയിട്ടൊരു മാത്ര പോലും (F)
ആ മാറിൻ ചൂടു പകരാതുറങ്ങുവാൻ
ആ കരവല്ലി കൊതിയാണുറങ്ങുവാൻ
ആകില്ലെനിക്കറിഞ്ഞു കൂടേ...
ചന്ദ്രികയാകിലും താരകളാകിലും (M+F)
നോക്കി രസിച്ചു ചിരിച്ചോട്ടേ ...
സ്വർഗ്ഗീയമാമീ നിമിഷദലങ്ങളെ
ഇനി നമുക്കൊന്നായ് പങ്കു വെയ്ക്കാം