Singer : Markose
Lyrics : Hari Narayanan
Music : Unni Nambyar
Year : 2009
മനസ്സിലുള്ളൊരു പെണ്ണാണേ
കൊതിച്ചു പോകണ മൊഞ്ചാണേ
കരിമിഴിയില്‍ കവിത കുറിക്കണ നാടന്‍ പെണ്ണാണേ
മണലുരുകും തീരത്തു മനമെരിയും നേരത്തു
തഴുകി വരും പൂങ്കാറ്റായ് നാണമണിഞ്ഞൊരു
പുഞ്ചിരി ഖല്‍ബില്
മായെതെന്‍ മാനത്തു
മായപ്പൊന്‍ കൊട്ടാരം
ചെറുക്കന്‍ ചാരത്തു
രാജകുമാരി നീ
കടലു കടന്നിങ്ങീ മരുഭൂവില്‍
പകലിടവും പാട് പെടുമ്പോഴും
പതിനാലാം രാവായി ദൂരെ
മലയാള തേന്മൊഴിയില്‍
ഈശല്‍ കേള്‍ക്കും
പ്രിയ നാടുണ്ട് എന്‍ ഓര്‍മ്മയില്‍
ആ മണ്ണിലെന്നെ കാക്കും
കഴിയുന്ന മിഴികളുണ്ടേ
കരിവള കിലുക്കമുണ്ടേ
പലനാളായി കണ്ടില്ലെന്നാലും
അസര്‍ മുല്ലപ്പൂവേ നിന്‍ കൊഞ്ചല്‍
കാതില്‍ ഞാന്‍ കേള്‍ക്കുന്നുണ്ടെ
മുഹബത്തിന്‍ രാഗങ്ങള്‍
നെഞ്ചില്‍ ഈണം ചാര്‍ത്തുന്നുണ്ടോമനേ
കാണാത്ത കിനാവിന്‍റെ
ചിറകേറി പറന്നെത്തുമോ
പറയുക എന്‍ ഇണക്കിളി നീ