Song Category : Ghazal

in album: Priye Pranayini

Aarodum Kaattathe M

  • 9
  • 0
  • 0
  • 5
  • 0
  • 0
  • 0

Singer : Umbayee
Lyrics : Vijayan East Coast
Music : Umbayee
Year : 2010

Lyrics

ആരോടും കാട്ടാതെ, ബാക്കിവച്ചൊരുപാട്
സ്നേഹമെൻ ഹൃദയത്തിൽ ബാക്കിയല്ലോ...
ആരോ ഒരാൾക്ക് പകർന്നു നൽകാനായി
അറിയാതെന്നുള്ളിൽ ഒളിച്ചിരുന്നുവല്ലോ...
പ്രാണസഖീ, എന്നാത്മസഖീ...
പ്രണയസഖീ, അനുരാഗസഖീ...

ഓമനിക്കാരുമകളായി നിനക്കെന്നും
ഓടിവന്നെന്നരികിൽ ചേർന്നിരിക്കാം..
വാത്സല്യമേകുമൊരമ്മയെ പോലെ
എന്നുമെൻ, സാന്ത്വനഗീതമാകാം...
(ആരോടും കാട്ടാതെ...)

അല്ലെങ്കിലോമലേ എന്നിഷ്ട തോഴിയായി
എന്റെ സ്വപ്നങ്ങൾക്ക് കൂട്ടിരിക്കാം...
എൻ സർഗചേതനയ്ക്കുണർവ് പകരുവാൻ
എന്നിഷ്ടതോഴിയായ് നിന്നെ കുടിയിരുത്താം..
(ആരോടും കാട്ടാതെ...)

:
/ :

Queue

Clear