Dheerasameere

  • 2
  • 0
  • 0
  • 2
  • 0
  • 0
  • 0

Singer : Sangetha
Lyrics : Murali mangalith
Music : Jaya vijaya
Year : 2008

Lyrics

ധീരസമീരേ യമുനാതീരേ
വസതിവനേ വനമാലീ.. (2)
നീരജ നിർമ്മല മേനിയിലലിയാൻ താമസമെന്തേ രാധേ..
പ്രേമ പരിമളം ചൂടുവാൻ എന്തേ
പ്രണയ പരിഭവം രാധേ രാധേ..
നീരജലോചന സഖി രാധേ..
(ധീരസമീരേ)

നിൻ മൃദു നാമം മൂളിയല്ലോ
നീലാരവിന്ദാക്ഷൻ അവനിരിപ്പൂ.. (2)
നിൻ മൃദുമേനിയെ തഴുകിയെത്തും
പൊൻ പൂമണം പോലും ആസ്വദിപ്പൂ
രാധേ രാധേ നീരജലോചന സഖി രാധേ..
(ധീരസമീരേ)

മഞ്ജീര ശിഞ്ജിതം പെയ്‌തിടാതെ
മഞ്ജുനീചോളം അണിഞ്ഞു മന്ദം.. (2)
പഞ്ച ദളാക്ഷൻറെ കൈത്താരിൽ അമരാൻ
കുഞ്ജ വിഹാരത്തിൽ അണയൂ തോഴി.. രാധേ..
നീരജലോചന സഖി രാധേ..
(ധീരസമീരേ)

:
/ :

Queue

Clear