Song Category : Love

in album: Rathisukha Sare

Kulikazhineeran

  • 15
  • 0
  • 0
  • 2
  • 0
  • 1
  • 0

Singer : P Jayachandran
Lyrics : Santhosh Varma
Music : Santhosh Varma
Year : 2013

Lyrics

നല്ലിടയനായ
നാഥനെന്റെ ഉമ്പര്‍കോനുടയ കൊമ്പനാന തന്‍ 
കുംഭവും കനക കുംഭവും 
കുമ്പിടുന്ന കുച കുംഭമുള്ളവരില്‍ 
മുമ്പു തേടി വിലസും പ്രിയേ...പ്രിയേ... 
പ്രിയേ...... 
കുളികഴിഞ്ഞീറന്‍ തുകില്‍ ചാര്‍ത്തി നീ 
കുളപ്പുരക്കല്ല്ലൊതുക്കു കയറുമ്പോള്‍...
കണ്മണി നിന്നെ വര്‍ണ്ണിച്ചു പാടാന്‍ 
വെന്മണിയായ് ഞാന്‍ മാറീ...സഖി 
വെന്മണിയായ് ഞാന്‍ മാറി...
കുളികഴിഞ്ഞീറന്‍ തുകില്‍ ചാര്‍ത്തി നീ 
കുളപ്പുരക്കല്ല്ലൊതുക്കു കയറുമ്പോള്‍...
അകായില്‍ ഉറങ്ങുന്ന അലര്‍ശരന്‍ സഖി നിന്‍റെ 
അരഞ്ഞാണ മണി കിലുക്കം കേട്ടുണര്‍ന്നൂ...
അകായില്‍ ഉറങ്ങുന്ന അലര്‍ശരന്‍ സഖി നിന്‍റെ 
അരഞ്ഞാണ മണി കിലുക്കം കേട്ടുണര്‍ന്നൂ...
മറക്കുട കൊണ്ടു നീ മുഖം മറച്ചെങ്കിലും 
പറയാതെ ഞാന്‍ നിന്‍റെ മനസ്സറിഞ്ഞു...
ശൃംഗാരശ്ലോകാഭിഷേകം തുടര്‍ന്നപ്പോള്‍ 
ആകെ കുളിര്‍ന്നു നീ മിഴിയടച്ചു...
കുളികഴിഞ്ഞീറന്‍ തുകില്‍ ചാര്‍ത്തി നീ 
കുളപ്പുരക്കല്ല്ലൊതുക്കു കയറുമ്പോള്‍...
കളിവിളക്കണയവെ കടമിഴിക്കോണിനാല്‍ 
കഥകളിമുദ്രയാല്‍ നീ ക്ഷണിച്ചു...
കളിവിളക്കണയവെ കടമിഴിക്കോണിനാല്‍ 
കഥകളിമുദ്രയാല്‍ നീ ക്ഷണിച്ചു...
അഭിനിവേശങ്ങളാല്‍ ആവേശജ്വാലയാല്‍ 
അടിമുടി നീയെന്‍റെ മെയ്യുലച്ചു...
ഇംഗിതപൂരിതയായെന്‍റെ മാറിലെ 
ഈറന്‍ പൂണൂലായ് നീ ശയിച്ചു...

:
/ :

Queue

Clear