Song Category : Film

in album: My Boss

Kuttanadan Punchaneele

  • 38
  • 0
  • 0
  • 3
  • 0
  • 2
  • 0

Singer : Rahul Nambiar, Rimi Tomy
Lyrics : Santhosh Varma
Music : Sejo John
Year : 2012

Lyrics

താനനാനേ താനനാനേ.. താനതനാനേ...
താനനാനേ താനനാനേ.. താനതനാനേ...

കുട്ടനാടൻ പുഞ്ചനീളെ കാറ്റു കളിയാടി
ഒരു കൊയ്ത്തുപാട്ടിൻ ഈണമീറൻ കായലലപാടി
പൊന്നരിവാളിൻ തുമ്പത്ത്, കതിരൊളി മുത്തം വെക്കുമ്പോൾ
അവളണയുന്നൊരു തീരത്ത് മലരുകളായത് വീഴുമ്പോൾ
അവളുടെ കനവിനു പുതുനിറമരുളിയ...

അന്നക്കിളിയുടെ വരവറിയുമ്പോൾ കാവാലം കടവിൽ
ചെല്ലച്ചെറുകുഴലൂതിയിരിക്കും ചേലക്കുയിലോതി (2)
തളിരിട്ട കദളികൾ വിളിക്കുന്നുണ്ടവളേ
ഇളവെയിൽ വളയിട്ട കൈയോടെ
മണിച്ചുണ്ടനവളെയും അമരത്തിലിരുത്തേണം
അതിനവൻ കൊതിക്കുന്നു കൊതിയോടെ...

താനനാനേ താനനാനേ.. താനതനാനേ...
താനനാനേ താനനാനേ.. താനതനാനേ...

പുന്നമടയുടെ തിരകളിലാടും പായൽപ്പച്ചപ്പിൽ
വഞ്ചിതുഴയണചേലിലിരിക്കും കുഞ്ഞിക്കിളിയാളേ... (2)
അരികത്തുവരമ്പത്തു ചിറകടിച്ചിറങ്ങുമ്പോൾ
കുറുമ്പിന്റെ ചിലമ്പിന്റെ ചിങ്കാരം
അരശിന്റെ ചുവട്ടിലെ കുളിരുള്ള തണലിലു
കളമൊഴി നിനക്കിന്നു കല്യാണം
ഓഹോ .. ഓഹഹോ... ഓഹോ .. ഓഹഹോ... ( കുട്ടനാടൻ പുഞ്ചനീളെ)

:
/ :

Queue

Clear