OMANATHINKAL KIDAVO

  • 13
  • 1
  • 0
  • 1
  • 0
  • 0
  • 0

Singer : Mridula Varier
Music : Santhosh Varma
Lyrics : Irayimman Thampi

Lyrics

ഓമനത്തിങ്കള്‍ക്കിടാവോ- നല്ല കോമളത്താമരപ്പൂവോ

പൂവില്‍ നിറഞ്ഞ മധുവോ- പരിപൂര്‍ണേന്ദു തന്‍റെ നിലാവോ

പുത്തന്‍ പവിഴക്കൊടിയോ- ചെറു തത്തകള്‍ കൊഞ്ചും മൊഴിയോ

ചാഞ്ചാടിയാടും മയിലോ – മൃദു പഞ്ചമം പാടും കുയിലോ

തുള്ളുമിളമാന്‍കിടാവോ – ശോഭ കൊള്ളുന്നോരന്നക്കൊടിയോ

ഈശ്വരന്‍ തന്ന നിധിയോ – പരമേശ്വരിയേന്തും കിളിയോ

പാരിജാതത്തിന്‍ തളിരോ – എന്‍റെ ഭാഗ്യദ്രുമത്തിന്‍ ഫലമോ

വാത്സല്യരത്നത്തെ വയ്പ്പാന്‍ – മമ വായ്ച്ചൊരു കാഞ്ചനച്ചെപ്പോ

ദൃഷ്ടിക്കു വച്ചോരമൃതോ – കൂരിരുട്ടത്തു വച്ച വിളക്കോ

കീര്‍ത്തിലതയ്ക്കുള്ള വിത്തോ – എന്നും കേടു വരാതുള്ള മുത്തോ

ആര്‍ത്തിതിമിരം കളവാന്‍ – ഉള്ള മാര്‍ത്താണ്ഡദേവപ്രഭയോ

സുക്തിയില്‍ കണ്ട പൊരുളോ – അതിസൂക്ഷ്മമാം വീണാരവമോ

വന്‍പിച്ച സന്തോഷവല്ലി – തന്‍റെ കൊമ്പത്തു പൂത്ത പൂവല്ലി

പിച്ചകത്തിന്‍ മലര്‍ച്ചെണ്ടോ – നാവിനിച്ഛ നല്‍കുന്ന കല്‍ക്കണ്ടോ

കസ്തൂരി തന്‍റെ മണമോ – ഏറ്റ സത്തുക്കൾക്കുള്ള ഗുണമോ

പൂമണമേറ്റൊരു കാറ്റോ – ഏറ്റം പൊന്നില്‍ തെളിഞ്ഞുള്ള മാറ്റോ

കാച്ചിക്കുറുക്കിയ പാലോ – നല്ല ഗന്ധമെഴും പനിനീരോ

നന്മ വിളയും നിലമോ – ബഹുധര്‍മങ്ങള്‍ വാഴും ഗൃഹമോ

ദാഹം കളയും ജലമോ – മാര്‍ഗഖേദം കളയും തണലോ

വാടാത്ത മല്ലികപ്പൂവോ – ഞാനും തേടിവച്ചുള്ള ധനമോ

കണ്ണിനു നല്ല കണിയോ – മമ കൈവന്ന ചിന്താമണിയോ

ലാവണ്യപുണ്യനദിയോ – ഉണ്ണിക്കാര്‍വര്‍ണ്ണന്‍ തന്‍റെ കളിയോ

ലക്ഷ്മീഭഗവതി തന്‍റെ – തിരുനെറ്റിയിലിട്ട കുറിയോ

എന്നുണ്ണിക്കൃഷ്ണന്‍ ജനിച്ചോ – പാരിലിങ്ങനെ വേഷം ധരിച്ചോ

പദ്മനാഭന്‍ തന്‍ കൃപയോ – മുറ്റും ഭാഗ്യം വരുന്ന വഴിയോ

:
/ :

Queue

Clear