Song Category : Film

in album: Sidhartha

Kaivanna Thankamalle M

  • 7
  • 0
  • 0
  • 2
  • 0
  • 0
  • 0

Singer : KJ Yesudas
Lyrics : S Ramesan Nair
Music : Vidyasagar
Year : 1998

Lyrics

കൈവന്ന തങ്കമല്ലേ ഓമനത്തിങ്കൾ കുരുന്നല്ലേ
കണ്ണീർക്കിനാവു പോലെ അച്ഛന്റെ കണ്ണീർക്കുരുന്നുറങ്ങ്
കരയാതുറങ്ങുറങ്ങ് താരാട്ടാനച്ഛനനില്ലേയരികിൽ
ആരോരുമില്ലെങ്കിലും തുണയായ് അച്ഛനില്ലേ നിനക്ക്
മറ്റാരുമില്ലെങ്കിലും എന്നുമീ ദൈവമില്ലേ തുണക്ക്...

സൂര്യനെപ്പോലുയരാൻ അച്ഛന്റെ മാനത്തുണർന്നവനേ
അമ്പിളിക്കുഞ്ഞിനെപ്പോൽ മുകിലിന്മേൽ പുഞ്ചിരി പൂണ്ടവനേ
ചെമ്പനീർ പൂവു പോലെ തെന്നലിൽ പുമണം തൂകണം നീ
അച്ഛന്റെ സങ്കടങ്ങൾ മാറ്റുവാൻ ഓടിവരേണമെന്നും...

തീയിൽ കുരുത്തതല്ലേ എൻകുഞ്ഞു വേനലിൽ വാടരുതേ
തണലില്ലാ പാഴ്മരുവിൽ തണൽ പോലെ അച്ഛനില്ലേയരുകിൽ
തളരാതെ നീയുറങ്ങ് നെഞ്ചകം വാടാതെ നീയുണര്
നൊമ്പരപ്പൂവിതളായ് ഞാനില്ലേ നിന്നെത്തലോടിടുവാൻ...

:
/ :

Queue

Clear