Song Category : Film

in album: Thaskara Lehala

NATTU VALARTHIYA M

  • 3
  • 0
  • 0
  • 0
  • 0
  • 0
  • 0

Singer : Afsal
Lyrics : Hamsa Kunnatheri
Music : Hamsa Kunnatheri
Year : 2010

Lyrics

തസ്കര ലഹള... 4 (2)
നട്ടുവളർത്തിയ മോഹം പനയോല പന്തലിലെ
മുത്തുകുട ചൂടുകയോ
പാതിരാവിൽ പാൽനിലാവിൽ വിരുന്നു വരുമിനി ആരാവോ
പാതിരാവിൽ പാൽനിലാവിൽ ഒരുങ്ങി വരുമാ തസ്കരരോ
(നട്ടുവളർത്തിയ...)
തസ്കര ലഹള... 4 (2)

ഏയ് ആടാം നാടവരമ്പുകളിൽ
ഗ്രാമം തുടി തുടിയ്ക്കും
താനേ മതിമറന്നാടി
സ്നേഹം ഇവർ ചൊരിയും
വിരൽ തുമ്പു നീട്ടും വികൃതികളോ
പുലർ വെയിൽ കാക്കും കുരുവികളോ നിറമലർ നോക്കി ചിരിമണിയോ
നിധിയുടെ ഇതളോ പൂവിടുമോ
ആരാ കള്ളൻ മുക്കാൽകള്ളൻ
മുഴുകള്ളൻ പെരുംകള്ളൻ
കുണ്ടാലുണ്ടീ മണ്ടൻമാരെ
കുണ്ടാമണ്ടി മിണ്ടാട്ടം
തസ്കര ലഹള... 4 (2)

ഏയ് കാലം കഥ മെനയുകയോ
കാവൽ കുടിലുകളെ
ഓമൽ തളിക നിറച്ചും
ഞാവൽ പഴമെവിടെ
മണിച്ചെപ്പിൽ ഇടം കണ്ണു പരതുകയായ്
മനസ്സുകൾ ഇടയ്ക്കിടെ പിടയ്‌ക്കുകയായ് മഴത്തുള്ളി തുരുതുരെ പൊഴിയുകയായ് മതിമറന്നതിമോഹം നിറയുകയായ്
ആരാ കള്ളൻ മുക്കാൽകള്ളൻ
മുഴുകള്ളൻ പെരുംകള്ളൻ
കുണ്ടാലുണ്ടീ മണ്ടൻമാരെ
കുണ്ടാമണ്ടി മിണ്ടാട്ടം
തസ്കര ലഹള... 4 (2)
(നട്ടുവളർത്തിയ...)

:
/ :

Queue

Clear