Otta Thumbi

  • 24
  • 0
  • 0
  • 22
  • 0
  • 0
  • 0

Singer : Shankar Mahadevan, K.S Chithra
Lyrics : Vayalar Sarathchandra Varma
Music : Vidyasagar
Year : 2013

Lyrics

ഒറ്റത്തുമ്പീ നെറ്റിത്താളിൽ
നീ തൊട്ടല്ലോ പ്രേമപ്പൂവിൻ സിന്ദൂരം
പ്രേമപൊട്ടോ തൊട്ടപ്പോഴേ
ഇഷ്ടത്തോടെ മൊട്ടിട്ടെന്നിൽ ശൃംഗാരം
ഓ ശൃംഗാരമൊടെ ആടി
പുരികങ്ങൾ നല്ലഴകിൽ
മന്ദാരമാരോ ചൂടി
ഹൃദയത്തിൻ ചില്ലകളിൽ
നിൻ ചില്ലകൾ തണലല്ലേ അല്ലേ
ഒറ്റത്തുമ്പീ നെറ്റിത്താളിൽ
നീ തൊട്ടല്ലോ പ്രേമപ്പൂവിൻ സിന്ദൂരം
പ്രേമപൊട്ടോ തൊട്ടപ്പോഴേ
ഇഷ്ടത്തോടെ മൊട്ടിട്ടെന്നിൽ ശൃംഗാരം

ഇന്നോളം കണ്ടീല ചമയം തെല്ലില്ലാതെ
കൗമാരം കൊണ്ടാടും പൂവേ നിന്നെ
പൂന്തെന്നൽ പോലെ നീ
അണയുമ്പോളന്നൊന്നും
ഞാൻ ഗന്ധം തന്നീല നീ വാങ്ങീലാ
ഇന്നോ നീ പൂവല്ല ഈ നെഞ്ചിൻ പെണ്ണല്ലേ
പെണ്ണെന്റെ കണ്മുന്നിൽ കണ്ണൻ നീ മായല്ലേ
ഓടത്തണ്ടായി നീയെൻ ചുണ്ടിൽ
ചേരുമ്പോഴോ തക തിത്തിത്താരാ

(ഒറ്റത്തുമ്പീ നെറ്റിത്താളിൽ)

നീ ഇന്നോ കാറ്റായി
അരികേ ഞാൻ ഞാറായി
നീരാടി നാമൊന്നായി ഈറൻ മഞ്ഞിൽ
ഓ ആകാശം മേലാകെ
മഴമേഘം പൂശുമ്പോൾ
ഇന്നാദ്യം കണ്ടൂ നിൻ മിന്നൽച്ചന്തം
പിന്നാലെ പെയ്യാം ഞാൻ
വർഷംപോൽ നിൻ മേലെ
അന്നേരം തുള്ളാം ഞാൻ കായൽപോൽ നിൻ കൂടെ
വെള്ളം മീതെ വള്ളം മേലേ
നീയും ഞാനും തക തിത്തിത്താരാ...

(ഒറ്റത്തുമ്പീ നെറ്റിത്താളിൽ)

:
/ :

Queue

Clear