Iniyum Marikkatha

  • 7
  • 0
  • 0
  • 0
  • 0
  • 0
  • 0

Singer : Umbayee
Lyrics : Vijayan East Coast
Music : Umbayee
Year : 2009

Lyrics

ഇനിയും, മരിക്കാത്തൊരോർമ്മകൾക്കൊരുപാട്
നനവുണ്ടൊരിക്കലും, പൊഴിയാത്ത കണ്ണീരിന്റെ....
സ്ത്രീയെന്ന, വിശ്വവിപത്തിന്റെ കപടതകാണാൻ
കഴിയാതെ പോയൊരെൻ, ആത്മവിലാപത്തിന്റെ...
(ഇനിയും...)

ശത്രുവില്ലാത്തൊരെൻ സൗഹൃദഭൂമിയെ
യുദ്ധക്കളമാക്കിയ സ്ത്രീരൂപമേ
ഓർക്കുന്നു ഞാനഭിശപ്തമാ ദിവസങ്ങൾ
മനസ്സൊരു ഹോമാഗ്നിയാക്കിയ രാവുകൾ...
(ഇനിയും...)

വേദനയെന്തെന്നറിഞ്ഞിരുന്നീല ഞാൻ
ദു:ഖമെന്നൊരുവാക്കു കേട്ടിരൂന്നീല ഞാൻ
നീയെന്ന പെൺരൂപമെൻ ജീവിതത്തിലൊരു
ധൂമകേതുവായ് എത്തിയ നാൾവരെ...
(ഇനിയും...)

:
/ :

Queue

Clear