Song Category : Love

in album: Rajaneegandhi

Paadum Puzhayude

  • 4
  • 0
  • 0
  • 0
  • 0
  • 0
  • 0

Singer : Kabeer, Aparna
Lyrics : ONV Kurup
Music : Rajeev ONV
Year : 2010

Lyrics

പാടും പുഴയുടെ തീരത്തിരുന്നു ഞാന്‍

പാടിയെന്‍ ഓമനേ നിന്നെ പറ്റി

ആറ്റകിളികളും കാട്ടുമുളകളും

ആസ്വദിച്ചാ ഗാനം ഏറ്റുപാടി

നീ മാത്രമാ പാട്ടു കേള്‍ക്കാതെ

ഈ വഴി മിണ്ടാതെ പോയി

പൂവുകള്‍ ചിന്നിച്ചിതറി കിടക്കുന്ന

പൂവരശ്ശിന്‍ തണല്‍ തന്നില്‍

ആരോ വരച്ച ശകുന്തള ചിത്രം പോല്‍

ആരെ നീ ധ്യാനിച്ചിരുപ്പൂ

ഈ നീലവാനിന്നു കീഴില്‍

നീ നിന്‍ സ്വപ്നവും മാത്രം

ആരുടെ കാലൊച്ച സംഗീതമായി നിന്‍

ആത്മാവിലിന്നും തുടിപ്പൂ

ആരണിയിച്ചൊരു പൊന്‍മോതിരത്തിലെ

പേരു നീ വായിച്ചിരുപ്പൂ

ആവണിമോതിരപ്പൂവില്‍

ആരുടെ പൂമുഖം കണ്ടൂ

:
/ :

Queue

Clear