Singer : K.P.Jayan
Lyrics : Murali mangalith
Music : Jaya vijaya
Year : 2008
തൊഴുതാലും തൊഴുതാലും തീരാത്ത പുണ്യം
വഴിയുന്ന നിൻ നട പൂകിടുമ്പോൾ (2)
മിഴികൾ തുളസിക്കതിരായി നിൻ്റെ
കഴലിൽ നീർ വീഴ്ത്തി വീണിടുന്നു (2)
മഴമുകിലൊളിവർണ്ണാ.. വാസുദേവാ..
മനസ്സിൽ പരിഭവം ബാക്കിയെന്നും
മതി തീർന്നു തൊഴുതിടാൻ ആയിടുമോ.. (2)
മദന മനോഹര ഗോപാലാ നിന്നെ
മനസ്സിൻറെ തടവിൽ ഞാൻ കൊണ്ടു പോട്ടേ.. (2)
മഴമുകിലൊളിവർണ്ണാ.. വാസുദേവാ..
(തൊഴുതാലും)
നീയെന്റെ ഉള്ളിൽ നിറഞ്ഞിടുമ്പോൾ
നീർമണിത്തുള്ളിയായ് ഞാൻ മാറിടുന്നു.. (2)
നീരദ കോമള ഗോപാല ബാലൻ്റെ
നീലയമുനയിൽ മാരിയായ് പെയ്യുന്നു.. (2)
മഴമുകിലൊളിവർണ്ണാ.. വാസുദേവാ..
(തൊഴുതാലും)