Singer : K.P.Jayan
Lyrics : Murali mangalith
Music : Jaya vijaya
Year : 2008
മനസ്സിലെ വെള്ളത്താമരയിൽ
മധുരാലാപന വീണയേന്തി.. (2)
മധുകണ കങ്കണ ധ്വനികളുണർത്തി
മാതേവീ സരസ്വതി കൃപ ചൊരിയൂ.. (2)
(മനസ്സിലെ)
നിൻ വീണയുണർത്തും സ്വരജതിയിൽ
നിൻ കരലാളന ജപമണിയിൽ.. (2)
ഒരു നുള്ളു കുങ്കുമ പ്രഭയായ് എൻ ജീവൻ
കരുതട്ടെ ദേവീ വാഗർത്ഥ രൂപീ.. (2)
(മനസ്സിലെ)
അക്ഷയാക്ഷരത്തിൻ നിത്യജ്യോതിസ്സേ
തൃക്കടാക്ഷത്തിൻ നിർമ്മല സരിതേ.. (2)
അജ്ഞാനമൊക്കെയും മാറ്റിയെന്റെ
നെഞ്ചിലെ ദീപമായ് പ്രഭ ചൊരിയൂ.. (2)
(മനസ്സിലെ)