Uploading  0%   
Please upload maximum 1 files at a time
Upload failed: One of your files has size higher than 500 MB
Error
Sign in
 ✕ 
Forgot?
Forgot
 ✕ 
Register
 ✕ 

Terms & Condition

🎶 ഈസ്റ്റ്‌ കോസ്റ്റ്‌ -"നാളയുടെ പാട്ടുകാർ" മൽസരം 2020 🎶

📃 നിബന്ധനകളും നിർദ്ദേശങ്ങളും 📃

താഴെ കൊടുത്തിരിക്കുന്ന നാല് സീസണുകളിലായാണ്‌ മൽസരങ്ങൾ ക്രമപ്പെടുത്തിയിരിക്കുന്നത്‌. ഓരോ സീസണിലും പാടേണ്ട ഗാനങ്ങളുടെ കാറ്റഗറിയും ഇതോടൊപ്പം ചേർത്തിരിക്കുന്നു.


🎶 സീസണ്‍ - 1 (നോണ്‍-ഫിലിം സോങ്സ്)

(18.10.2020 മുതല്‍ 15.11.2020 വരെ)
വിഭാഗങ്ങള്‍ : 
a) Romantic Songs
b) Love Songs
c) Ghazals
d) Festival Songs
e) Folk Songs
f) Light Songs
g) Patriotic Songs
 

🎶  സീസണ്‍ 2- നോണ്‍-ഫിലിം സോങ്സ് (ഭക്തിഗാനങ്ങള്‍)

(01.12.2020 മുതല്‍ 15.01.2021 വരെ)

വിഭാഗങ്ങള്‍ : 
a) Hindu Devotional Songs
b) Christian Devotional Songs
c) Mappila Songs

🎶 സീസണ്‍ 3 - സിനിമാ ഗാനങ്ങള്‍

(16.01.2021 മുതല്‍ 15.02.2021 വരെ)

വിഭാഗങ്ങള്‍ : 

a) Film Songs

🎶 സീസണ്‍ 4 - ക്ലാസിക്കല്‍, സെമി ക്ലാസിക്കല്‍

(01.03.2021 മുതല്‍ 15.03.2021 വരെ)
വിഭാഗങ്ങള്‍ :

a) Carnatic Songs
b) Classical Songs
c) Semi-Classical Songs
________________________________


👉 ഒരു മത്സരാര്‍ത്ഥിക്ക് എല്ലാ സീസണുകളിലും പങ്കെടുക്കാവുന്നതാണ്. ഓരോ സീസണുകളിലും പ്രത്യേകം വിജയികളെ പ്രഖ്യാപിക്കുന്നതായിരിക്കും.

👉 വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍. സമ്മാനത്തിന്റെ വിശദാംശങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടുന്നതായിരിക്കും. 

👉  എല്ലാ സീസണുകളിലെയും ഒന്ന് മുതല്‍ അഞ്ച് വരെ സ്ഥാനക്കാരെ ഉള്‍പ്പെടുത്തിക്കൊണ്ട് മത്സരാവസാനം ഒരു 'ഗ്രാന്‍ഡ്‌ ഫിനാലെ' സംഘടിപ്പിക്കുന്നതാണ്. 

👉  മത്സരത്തില്‍ പങ്കെടുക്കാന്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധമാണ്. രജിസ്ട്രേഷന്‍ പൂര്‍ണമായും സൗജന്യമായിരിക്കും.

👉  രജിസ്ട്രേഷനായി www.eastcoastaudios.in/contest സന്ദര്‍ശിക്കുക.

👉 ഫേസ്ബുക്കിലും, യൂട്യൂബിലും മറ്റു സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും കോപ്പിറൈറ്റ് ലംഘനത്തിനെയുള്ള നടപടികള്‍ ശക്തമാക്കിയ സാഹചര്യത്തില്‍ മറ്റു ഗാനങ്ങള്‍ പാടി അപ്‌ലോഡ്‌ ചെയ്യുന്നത് ഗുരുതരമായ, ശിക്ഷാര്‍ഹമായ കുറ്റകൃത്യമാകയാല്‍ ഈസ്റ്റ്‌ കോസ്റ്റ് ഓഡിയോസ് (eastcoastaudios.in) വെബ്സൈറ്റില്‍ ലഭ്യമായിട്ടുള്ള ഗാനങ്ങള്‍ മാത്രമേ മത്സരത്തിനായി തെരെഞ്ഞെടുക്കാവൂ. ഇത്തരത്തിലുള്ള പകര്‍പ്പവകാശ ലംഘന പരാതികളില്‍ കോടതികള്‍ അടുത്തിടെ പകര്‍പ്പവകാശ ഉടമസ്ഥര്‍ക്ക് അനുകൂലമായി വിധികള്‍ പുറപ്പെടുവിച്ചിട്ടുള്ളതുമാകുന്നു. അതിനാല്‍ ഗാനങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തുക. 

👉ഗാനങ്ങള്‍ തെരഞ്ഞെടുക്കുന്നതിനായി ആദ്യം www.eastcoastaudios.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. തുടര്‍ന്ന് ഇടതുവശത്തെ Menu വിലെ Categories എന്നതില്‍ ക്ലിക്ക് ചെയ്യുക. ഇവിടെ നിന്ന് നിങ്ങള്‍ക്ക് എല്ലാ വിഭാഗത്തില്‍പ്പെട്ട പാട്ടുകളും തെരഞ്ഞെടുക്കാന്‍ സാധിക്കുന്നതാണ്. ഈ സീസണുകളിലേക്കുള്ള കാറ്റഗറി, FILM SONGS ആദ്യം തന്നെ കാണാന്‍ കഴിയും.  അതില്‍ ക്ലിക്ക് ചെയ്താല്‍ ഓരോ സിനിമയിലേയും പാട്ടുകള്‍ കാണാന്‍ കഴിയും. കൂടാതെ മുകളിലെ സേര്‍ച്ച്‌ ബാറില്‍ സേര്‍ച്ച്‌ ചെയ്തും ഗാനങ്ങള്‍ കണ്ടെത്താം.

👉 ഗാനങ്ങൾ ആലപിച്ച്‌ വീഡിയൊ റെക്കോഡ്‌ ചെയ്യുന്നതിന്‌ ആപ്പുകളൊന്നും ഉപയോഗിക്കുവാൻ പാടില്ലാത്തതാകുന്നു. നേരിട്ട്‌ റെക്കോഡ്‌ ചെയ്ത്‌ അയക്കുന്ന വീഡിയോയിൽ എന്തെങ്കിലും ലോഗോ, വാട്ടർ മാർക്ക്‌ എന്നിവ പ്രദർശിപ്പിക്കുവാൻ പാടില്ല.

👉  ഓരോ സീസണിലും കൊടുത്തിരിക്കുന്ന വിഭാഗത്തിലെ ഗാനങ്ങൾ മാത്രമേ ആലപിക്കാവൂ. 

👉 മൽസരത്തിൽ പങ്കെടുക്കുന്നതിന്‌ പ്രായപരിധിയില്ല.

👉 ഒരു സീസണിൽ ഒരു മൽസരാർത്ഥിക്ക്‌ ആ വിഭാഗത്തിലെ ഒരു ഗാനം മാത്രമേ ആലപിക്കുവാൻ അവസരമുള്ളൂ.

👉 പാടുന്ന ഗാനം പൂർത്തീകരിക്കേണ്ടതാകുന്നു.

👉 റെക്കോഡ്‌ ചെയ്യുന്ന വീഡിയോയിൽ മൽസരാർത്ഥിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്ന കാർഡുകളോ സൂചകങ്ങളോ സംസാരമോ ഉൾപ്പെടാൻ പാടില്ല.

👉 സ്ക്രീനിൽ മുഖവും ശരീരവും കാണുന്ന വിധത്തിൽ നിന്നുവേണം ഗാനങ്ങൾ ആലപിക്കേണ്ടത്‌. മൽസരാർത്ഥി മാത്രമേ സ്ക്രീനിൽ ഉണ്ടാകാവൂ.

👉 പാടി റെക്കോഡ്‌ ചെയ്ത വീഡിയോ അതാത്‌ സീസണുകളിൽ നിശ്ചയിച്ചിട്ടുള്ള തീയതിക്കകം www.eastcoastaudios.in/contest എന്ന വെബ്‌സൈറ്റിലെത്തി രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയ ശേഷം  അപ്‌ലോഡ്‌ ചെയ്യുക.

👉 അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോകള്‍ വൈകാതെ തന്നെ ഫേസ്ബുക്ക് ഗ്രൂപ്പായ ഈസ്റ്റ്‌ കോസ്റ്റ് ഫാമിലി ക്ലബില്‍  (https://www.facebook.com/groups/eastcoastfamilyclub
)  ആസ്വാദക വിലയിരുത്തലിനായി പ്രസിദ്ധീകരിക്കുന്നതാണ്. അതിനാല്‍ പരമാവധി നേരത്തെ ഗാനങ്ങള്‍ പാടി അപ്‌ലോഡ്‌ ചെയ്യുന്നവര്‍ക്ക് കൂടുതല്‍ എന്‍ഗേജ്മെന്റിന് ( Like, Share, Comment ) അവസരം ലഭിക്കും. 

👉 മത്സരത്തില്‍ അന്തിമവിധി വിദഗ്ധ ജൂറിയുടേതായിരിക്കുമെങ്കിലും ഫാമിലി ക്ലബിലെ പോസ്റ്റില്‍ വരുന്ന എന്‍ഗേജ്മെന്റും (Like, Comment, Share) വിധി നിര്‍ണ്ണയത്തില്‍ പരിഗണിക്കപ്പെടുന്നതാണ്. അതിനാല്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ എത്രയും വേഗം തങ്ങളുടെ വീഡിയോകള്‍ വെബ്സൈറ്റില്‍ അപ്‌ലോഡ്‌ ചെയ്യുക. 

 👉മത്സരവുമായി ബന്ധപ്പെട്ട ഔദ്യോഗിക അറിയിപ്പുകളും ഈസ്റ്റ്‌ കോസ്റ്റ് ഫാമിലി ക്ലബ്  (https://www.facebook.com/groups/eastcoastfamilyclub) വഴിയാകും പുറപ്പെടുവിക്കുക. അതിനാല്‍ ഗ്രൂപ്പില്‍ നിങ്ങളും അംഗമാണെന്ന് ഉറപ്പുവരുത്തുക.

👉 വിജയികൾക്ക്‌ ക്ഷണിക്കപ്പെട്ട സദസ്സിൽ വച്ച്‌ അത്യാകർഷകമായ സമ്മാനങ്ങൾ നൽകുന്നതിനൊപ്പം വിജയികളെ ഈസ്റ്റ്‌ കോസ്റ്റിന്റെ സിനിമകള്‍, ആല്‍ബങ്ങള്‍ എന്നിവകളില്‍ അനുയോജ്യമായ അവസരങ്ങളില്‍ പങ്കെടുപ്പിക്കുന്നതാണ്..

👉 മല്‍സരത്തിലേക്ക് അയക്കുന്ന ഗാന വീഡിയോകളുടെ പകര്‍പ്പവകാശം ഈസ്റ്റ് കോസ്റ്റ് ഓഡിയോ എന്റര്‍ടെയിന്‍മെന്റ്സില്‍ നിക്ഷിപ്തമായിരിക്കും.

👉 മത്സര രീതി, സമയ ക്രമം, മത്സരനിയമങ്ങൾ ഉൾപ്പെടെ മത്സരവുമായി ബന്ധപ്പെട്ട തീരുമാനങ്ങളിൽ മാറ്റം വരുത്താൻ സംഘാടകർക്ക് അധികാരമുണ്ടായിരിക്കും.

👉 പാട്ടുകള്‍ സൈറ്റില്‍ അപ്‌ലോഡ്‌ ചെയ്യുന്നതിന് ഏതെങ്കിലും തരത്തിലുള്ള സാങ്കേതിക തടസങ്ങള്‍ നേരിടുകയാണെങ്കില്‍ +91 98470 68888 , +91 99470 32200 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്. അവര്‍ നിങ്ങള്‍ക്ക് വേണ്ട ഇതര ക്രമീകരണങ്ങള്‍ ചെയ്ത് നല്‍കുന്നതാണ്.