Poonthana Punyam

  • 6
  • 0
  • 0
  • 3
  • 0
  • 0
  • 0

Singer : Radhika Thilak
Lyrics : Pallipuram mohanachandran
Music : Jayan (jaya vijaya)
Year : 2005

Lyrics

പൂന്താന പുണ്യമായി കോർത്തതീ മണ്ണിന്റെ
പാനയല്ലോ ജ്ഞാനപ്പാനയല്ലോ..
ഭക്തീവിഭക്തിയാൽ പാടിയതീ മണ്ണിൻ
നേരാകും നാരായണീയമല്ലോ..
കണ്ണൻ കരുണ തൻ പാരാവാരമല്ലോ..
(പൂന്താന പുണ്യമായി)

ശരണങ്ങൾ കണ്ണാ നിൻ ചരണത്തിനാകുകിൽ
തളരുന്ന മനസ്സിനും സാന്ത്വനം നീ.. (2)
ഭജനങ്ങൾ കണ്ണന്റെ സവിധത്തിലാവുകിൽ
ഫലസിദ്ധി ഭക്തന്റെ മുക്തിയല്ലോ..
ജന്മസുകൃതങ്ങൾ തിരി നീട്ടും ശാന്തിയല്ലോ..
(പൂന്താന പുണ്യമായി)

സന്താനഗോപാലം ബ്രാഹ്മണ ദുഃഖങ്ങൾ
സന്തതം നീക്കിയ കണ്ണനല്ലോ.. (2)
ചെന്താമരാക്ഷാ ഞാൻ വെന്തുരുകീടുമ്പോൾ
ചിന്തയിൽ പ്രാർത്ഥന ശക്തിയേകൂ..
കർമ്മബന്ധത്തിൽ കാരുണ്യം നീ ചൊരിയൂ..
(പൂന്താന പുണ്യമായി)

:
/ :

Queue

Clear