Singer : Srinivas
Lyrics : Kaithapram Damodaran Namboothiri
Music : Rony raphel
Year : 2010
വെണ്ണിലാവിന്‍ ചിറകിലേറി ഞാനുയരുമ്പോള്‍
പ്രണയമുന്തിരി നീട്ടിയെന്നെ വിളിച്ചതാരാണ്
ആരുമറിയാതെ ആരോരുമറിയാതെ
കവിതപോലെന്നില്‍ നിറഞ്ഞതാരാണ് (2)
ഏതോ സ്വപ്നം കാവ്യമായി
ഏതോ മൗനം രാഗമായി
കണ്ടു മറന്ന കിനാവിലെ
വര്‍ണ്ണമനോഹര ഭാവമേ
വിണ്ണിന്‍ കായലിലെ
കാണാത്തോണിയിലെന്‍
സ്വപ്നക്കൂടേറി ഇന്ന് വന്നവനാരാണ്
വെണ്ണിലാവിന്‍ ചിറകിലേറി ഞാനുയരുമ്പോള്‍
പ്രണയമുന്തിരി നീട്ടിയെന്നെ വിളിച്ചതാരാണ്
ഇന്നീ രാവും മൂകമായി
ഞാനീ വീഥിയില്‍ ഏകയായി
ഇന്നെന്‍ നെഞ്ചിലെ ഓര്‍മ്മകള്‍
കണ്ണീര്‍ മഴയായി പെയ്തുപോയി
തീരാ നൊമ്പരമായി നോവിന്‍ മര്‍മ്മരമായി
സ്നേഹത്തേരേറി ദൂരെ പോയവനാരാണ്
വെണ്ണിലാവിന്‍ ചിറകിലേറി ഞാനുയരുമ്പോള്‍
പ്രണയമുന്തിരി നീട്ടിയെന്നെ വിളിച്ചതാരാണ്
ആരുമറിയാതെ ആരോരുമറിയാതെ
ആരോരുമറിയാതെ ആരോരുമറിയാതെ
ആരോരുമറിയാതെ ആരോരുമറിയാതെ