Aararumariyathoromana (M)

  • 11
  • 0
  • 0
  • 1
  • 0
  • 0
  • 0

Singer : Yesudas
Lyrics : Mullanezhy
Music : Johnson
Year : 2001

Lyrics

ഉം..ഉം..ഉം ..ഉം
ആരാരുമറിയാതൊരോമന കൗതുകം
പീലി നീർത്തുന്നു മനസ്സിനുള്ളിൽ
രാവേ നിലാവേ പകൽക്കിനാവേ
അതിൻ പേരെന്ത് പൗർണമി പെൺകിടാവേ
ആരാരുമറിയാതൊരോമന കൗതുകം
പീലി നീർത്തുന്നു മനസ്സിനുള്ളിൽ

ചന്ദനപാൽകുടം വാനിലുയർന്നു
എന്തുകൊണ്ടോ ഞാനുറങ്ങിയില്ല
ഏതോ മധുരിത മോഹപ്രവാഹത്തിൽ
ഞാനൊഴുകി ഞാനൊഴുകി (2)
ആകാശതേരിൽ താരകൾപോലും
തോഴികളായി മാറി
രാവേ പൊൻനിലാവേ മായരുതേ നീ
ആരാരുമറിയാതൊരോമന കൗതുകം
പീലി നീർത്തുന്നു മനസ്സിനുള്ളിൽ

പൂവുകൾ പുലരികൾ പുഞ്ചിരിക്കുന്നു
എന്തു കൊണ്ടോ ഞാൻ അറിഞ്ഞതില്ല
ജന്മാന്തരങ്ങൾതൻ സമ്മാനമേകാൻ
എന്നുവരും എന്നുവരും (2)
വാസന്തം വരവായി പൂവുകൾ
നിറയും താരങ്ങൾ ഒരുങ്ങുകയായി
പൂവേ സ്വപ്നപൂവേ മറയരുതേ നീ

ആരാരുമറിയാതൊരോമന കൗതുകം
പീലി നീർത്തുന്നു മനസ്സിനുള്ളിൽ
രാവേ നിലാവേ പകൽക്കിനാവേ
അതിൻ പേരെന്ത് പൗർണമി പെൺകിടാവേ
ആരാരുമറിയാതൊരോമന കൗതുകം
പീലി നീർത്തുന്നു മനസ്സിനുള്ളിൽ

:
/ :

Queue

Clear