Song Category : Film

Oru Muthum Thedi D (from 'Independence')

  • 0
  • 0
  • 0
  • 0
  • 0
  • 0
  • 0

Singer : MG Sreekumar, Sujatha Mohan, Mano
Lyrics : S Ramesan Nair
Music : Suresh Peters
Year : 1999

Lyrics

ഒരു മുത്തും തേടി ദൂരെപ്പോയി മുങ്ങും ചന്ദ്രികേ
മണിമുത്തം കൊണ്ടു് മൂടാം ഞാന്‍ നിന്നെയോമലേ
ഒരുമുത്തും തേടി ദൂരെപ്പോയി മുങ്ങും ചന്ദ്രികേ
മണിമുത്തം കൊണ്ടു് മൂടാം ഞാന്‍ നിന്നെയോമലേ

നറുമുത്തം മുത്തിനു പകരം നല്‍കും മുന്തിരിവള്ളീ
കിളിയൊച്ചയെടുത്തു വരുമ്പോള്‍ കാതിനു തേന്മഴയല്ലേ
അലകടലും കാറ്റും കാമിക്കില്ലേ
ഇനി അവളും ഞാനും പ്രേമിക്കില്ലേ
അലകടലും കാറ്റും കാമിക്കില്ലേ
ഇനി അവളും ഞാനും പ്രേമിക്കില്ലേ...

(ഒരു മുത്തും തേടി..)

ഒരു പാരിജാതം പോലെ ഒരു ദേവഗീതം പോലെ
കളഹംസമേ നീ വായോ നറുമഞ്ഞു മൂടും പോലെ
മണിവീണ മൂളുംപോലെ മധുമാരി പെയ്യും പോലെ
ഇണമാനേ മുന്നില്‍ വായോ മലരമ്പു കൊള്ളും പോലെ
പുതുപൂ വിരിക്കും തീരം പുളകങ്ങള്‍ തേടും നേരം
ഒരു ഗാനംപാടൂ വാനമ്പാടീ ....
അലകടലും കാറ്റും കാമിക്കില്ലേ
ഇനി അവളും ഞാനും പ്രേമിക്കില്ലേ(2)
ഒരു മുത്തും തേടി ദൂരെപ്പോയി മുങ്ങും ചന്ദ്രികേ
മണിമുത്തം കൊണ്ടു് മൂടാം ഞാന്‍ നിന്നെയോമലെ...(2)

ഒരു കാറ്റു വീശും പോലെ കുടമുല്ല പൂക്കും പോലെ
നീ വീണുറങ്ങാന്‍ വായോ മഴവില്ലു ചായും പോലെ
നുരയുന്ന വീഞ്ഞുപോലെ സുഖമുള്ള നോവുപോലെ
മധുചന്ദ്രനായ് നീ വായോ പനിനീരു വീഴുംപോലെ
അറിയാതെ നീളും രാവില്‍ അഴകിന്റെ വെള്ളിത്തേരില്‍
ഇനി നീയുംപോരൂ വാനമ്പാടീ....
അലകടലും കാറ്റും കാമിക്കില്ലേ
ഇനി അവളും ഞാനും പ്രേമിക്കില്ലേ (2)

(ഒരു മുത്തും തേടി....)

:
/ :

Queue

Clear