Music : Deepak Revi
Lyrics : Ratheesh Thulaseedharan
Singer : Dev Prakash, Sruthy Sivadas
മാമ്പൂ കാലം കൺചിമ്മി കാത്തിന്നീ നല്ല നാളുകൾ..
മഞ്ഞിൻ ചില്ലാൽ മെയ്‌തൊട്ടു മാഞ്ഞിടുമീ കുഞ്ഞു തെന്നലും..
തന്നാരം ഹേ തന്നാരം
വിണ്ണോരം നിൻ അരികേ
മെനയാം ചേലിനൊത്തൊരു വീട്..
നിലവേ ഹേ തനിയേ
വരുമോ നീ ഇതിലേ
പകരാം എന്റെ മോഹമെല്ലാം..
നീയും പോരൂ ഇന്നെൻ കൂടെ
തമ്മിൽ ചേരാം രാവിൻ ചാരെ..
കുഞ്ഞിളം കൂട്ടിൽ
കൂടാം കഥ പറഞ്ഞീടാം..
തന്നാരം ഹേ തന്നാരം
വിണ്ണോരം നിൻ അരികേ..
പല നാൾ ഞാൻ തിരയും എൻ കിനാവോരം
കാണാം സുരഭിലമാം സുന്ദര സ്വപ്നം..
ഒരുനാൾ വന്നണയും പൊൻ തിരുവോണം
പാടാം ഊയലാടാം നാട്ട് മാഞ്ചോട്ടിൽ..
കളിയാടിടേണം ഇന്ന് നമ്മൾ ഒന്നിണങ്ങേണം..
ഒരു രാവുറങ്ങും നേരമോളം കനവ് കാണേണം..
നീയും പോരൂ ഇന്നെൻ കൂടെ
തമ്മിൽ ചേരാം രാവിൻ ചാരെ..
കുഞ്ഞിളം കൂട്ടിൽ
കൂടാം കഥ പറഞ്ഞീടാം..
തന്നാരം ഹേ തന്നാരം..
വിണ്ണോരം നിൻ അരികേ
മെനയാം ചേലിനൊത്തൊരു വീട്..
നിലവേ ഹേ തനിയേ
വരുമോ നീ ഇതിലേ
പകരാം എന്റെ മോഹമെല്ലാം..
വിണ്ണോരം മേലെ ചിങ്കാരം കൊട്ടാം
കാതോരം മെല്ലെ കിന്നാരം തേടാം
ഇന്നെൻ ചാരേ നീയും പോരു കണ്ണാടി പൂവേ..
എല്ലാരും ചൊല്ലും നല്ലോമൽ പാട്ടും
പുന്നാരം ചൊല്ലും കുഞ്ഞി കുറുമ്പും
തേടാം കൂടെ വന്നീ കാറ്റും എന്നോമൽ വീട്ടിൽ..
വിണ്ണോരം മേലെ ചിങ്കാരം കൊട്ടാം
കാതോരം മെല്ലെ കിന്നാരം തേടാം
ഇന്നെൻ ചാരേ നീയും പോരു കണ്ണാടി പൂവേ..
എല്ലാരും ചൊല്ലും നല്ലോമൽ പാട്ടും
പുന്നാരം ചൊല്ലും കുഞ്ഞി കുറുമ്പും
തേടാം കൂടെ വന്നീ കാറ്റും എന്നോമൽ വീട്ടിൽ..