Song Category : Film

in album: Chewing Gum

En Jeevane

  • 4
  • 0
  • 0
  • 1
  • 0
  • 0
  • 0

Singer : Naresh Iyer, Swetha Mohan
Lyrics : Praveen M Sukumaran
Music : Jonathan Bruce
Year : 2013

Lyrics

ഓ...ഓ...ഓ...
ദൂരെ നിന്നും എന്നിൽ ചേരും അഴകേ...
വീണ്ടും എന്നിൽ ഒരു കനവായ് നീ
തീരും നേരം അഴലിൻ
ഉരുകുന്നൊരു തിരിയായ് ഞാൻ
നീയോ ഉയിരിൻ നാദം...
ഏകാന്തദ്വീപിൽ ഞാൻ സ്വപ്നങ്ങൾ നെയ്യുമ്പോൾ
പെയ്യുന്നൊരു മഴയായ് നീ അണയുന്നുവോ...
സ്നേഹത്തിൻ കുളിരേറി നിന്നോടലിഞ്ഞു ഞാനോമലേ...
എന്നോമലേ....

ഹൃദയത്തിൻ താളം നീ പകരും നേരം
എൻ ജീവനിൽ നീ ഒഴുകുന്നുവോ....
എന്നനുരാഗം വിടരുന്ന നേരം
നിൻ മൗനം എന്നിൽ നോവാകുന്നുവോ....
എൻ ജീവനേ...എൻ ശ്വാസമേ....
എൻ ജീവനേ......

ഓ...ഓ...ഓ...
ഏകാന്തദ്വീപിൽ ഞാൻ സ്വപ്നങ്ങൾ നെയ്യുമ്പോൾ
പെയ്യുന്നൊരു മഴയായ് നീ അണയുന്നുവോ...
സ്നേഹത്തിൻ കുളിരേറി നിന്നോടലിഞ്ഞു ഞാനോമലേ...
എന്നോമലേ....
എൻ ജീവനേ...എൻ ശ്വാസമേ....
എൻ ജീവനേ......

:
/ :

Queue

Clear