Karutharavinte Kannikidavu (M)

  • 14
  • 0
  • 0
  • 3
  • 0
  • 0
  • 0

Singer : Venugopal
Lyrics : Mullanezhy
Music : Johnson
Year : 2001

Lyrics

കറുത്തരാവിന്റെ കന്നിക്കിടാവൊരു വെളുത്ത മുത്ത്
കടൽകടന്നും കണ്ണീർകടഞ്ഞും പിറന്ന മുത്ത്
വെളുത്തമുത്തിന് തണല് നൽകാൻ നീലക്കുടയുണ്ട്
വെളുത്തമുത്തിന് കിടന്നുറങ്ങാൻ വെളിച്ചപ്പൂവുണ്ട്

വെളിച്ചപ്പൂവിനു തപസ്സിരുന്നു താമരപ്പെണ്ണ്
താമരപ്പെണ്ണിന് താലി പണിയാൻ താരകപ്പൊന്ന് (2)
പൊന്നുരുക്കി പൊന്നുരുക്കി പൂനിലാവാക്കി
എന്നിട്ടും മാനത്തെ മുത്തുക്കുടത്തിന്റെ കണ്ണുതുറന്നീലാ
(കറുത്തരാവിന്റെ)

കണ്ണു തുറന്നപ്പോൾ അന്തിപ്പെണ്ണിനെ കണ്ടു മോഹിച്ചു
വിണ്ണിന്റെ തീരത്തെ വീട്ടിലേക്കവൻ കുതികുതിച്ചു (2)
കുതിച്ചുചെന്നപ്പോൾ ഇരുളിൻ കൂരയിൽ അവളൊളിച്ചു
മദിച്ചുവന്നൊരു മുത്തോ കടലിൻ മടിയിൽ വീണു
(കറുത്തരാവിന്റെ)

:
/ :

Queue

Clear