Singer : KJ Yesudas , Sujatha Mohan
Lyrics : Gireesh Puthenchery
Music : M Jayachandran
Year : 2003
ഇന്നലെ പെയ്ത പൂമഴെ
നിന്റെ മുത്തിനാൽ മുറ്റം മൂടുമ്പോൾ
പിന്നെയും കാറ്റിൻ കൈവിരൽ
അല്ലിമുല്ലയെ തൊട്ടു പാടുമ്പോൾ
സ്നേഹലോലമാം നെഞ്ചിലെ
കുഞ്ഞു മൈനകൾ മൂളിപ്പാടുന്നൂ
ഉള്ളിനുള്ളിലെ വാതിലിൻ
ചില്ലുപാളികൾ ആരോ ചാരുന്നൂ
ഇന്നലെ നിറസന്ധ്യയിൽ
വിണ്ണിൽ ശാരദേന്ദുവായ് പൂത്തു നീ
ശാരദേ.....
ശാരദേ........ ശാരദേ.....
രാവേറെ പുലരുമ്പോൾ മാനത്തെ തിരികത്തി
പൂവെട്ടം വീശുമ്പോൾ
പൊന്നുരുളിക്കുള്ളിലെ മഞ്ചാടിക്കുരുവെണ്ണി
കണ്ണാരം പൊത്തുമ്പോൾ
നറുചന്ദനമുണ്ടോ കുളിരജ്ഞനമുണ്ടോ
നെറുകിൽ തൊടുവാൻ മിഴി ചേർക്കാൻ
മോഹങ്ങൾ തഴുകിയ തീരത്തെ
കുളിരിനു കൂട്ടാവാൻ കാറ്റേ വാ
ഇന്നലെ പെയ്ത പൂമഴെ
നിന്റെ മുത്തിനാൽ മുറ്റം മൂടുമ്പോൾ
പിന്നെയും കാറ്റിൻ കൈവിരൽ
അല്ലിമുല്ലയെ തൊട്ടു പാടുമ്പോൾ
കണ്ണാടിപ്പുഴയോരം കൈതപ്പൂവിതളോരം
ഗന്ധർവൻ പാടുമ്പോൾ
ഇല്ലിമുളം കാടിന്റെ ഈറൻ മുടി ചിക്കാനായ്
തൂമഞ്ഞും പെയ്യുമ്പോൾ
ഇടനെഞ്ചിലെ മൗനം കുറുകുന്നതു കേൾക്കാം
ഹൃദയം വെറുതേ ശ്രുതി മീട്ടാം
ഓളങ്ങൾ തഴുകിയ തീരത്തെ
കുളിരിനു കൂട്ടാവാൻ കാറ്റേ വാ
ഇന്നലെ നിറ സന്ധ്യയിൽ
വിണ്ണിൽ ശാരദേന്ദുവായ് പൂത്തു നീ
ശാരദേ....
ശാരദേ.... ശാരദേ....