Singer : Sangeetha
Lyrics : Vijayan East Coast
Music : Balabhaskar
Year : 1999
നമ്മുടെ അനുരാഗം പ്രിയരാഗമായൊരു
പ്രണയകാവ്യം,
ഞാൻ രചിച്ചാൽ...
അങ്ങതിൻ വരികൾ...ഞാനതിൻ സ്വരങ്ങൾ...
നമ്മുടെ സ്വപ്നങ്ങളോ വർണ്ണങ്ങൾ...
(നമ്മുടെ അനുരാഗം...)
ആരും ആരോടും പറഞ്ഞാൽ ഗ്രഹിക്കാത്ത-
തിന്റെസത്യങ്ങളാണുള്ളടക്കം
നമ്മുടെയിഷ്ടങ്ങൾ ധന്യമായ് മാറ്റിയ
ജീവിതമാണതിൻ സന്ദേശം
കൊച്ചു പിണക്കവും ഏറെയുണക്കവും
പിന്നെയോ പ്രണയസങ്കല്പങ്ങളും(...
(നമ്മുടെ അനുരാഗം...)
അവിടുത്തെ തോഴിയായ് അരികിൽ നിൽക്കുമ്പോൾ
അറിയാതെ മനസ്സിന്നും മന്ത്രിക്കുന്നു
കടലിനഗാധത നീന്തി കടന്നു ഞാൻ
കൊടുമുടി കയറി തിരിച്ചെത്തി...
പ്രണയകാവ്യത്തിൻ, പൊരുളായതിനെ
പ്രിയമാനസങ്ങൾ വാഴ്ത്തിടട്ടെ...
(നമ്മുടെ അനുരാഗം...)