Singer : P Unnikrishnan
Lyrics : Vijayan East Coast
Music : Balabhaskar
Year : 1999
പെയ്തൊഴിയാത്ത വിഷാദം, മനസിൽ
പ്രിയമുള്ളതൊക്കെയും നുള്ളിനോവിച്ച നാള്
ഏതോ സ്വപ്നത്തിന് മായപോലന്നു നീ
ഒരു സാന്ത്വനമായ് അരികില്‍ വന്നു
എന്‍ അരികില്‍ വന്നൂ....
ആ നിമിഷം മുതല്‍ എന്റെ വികാരങ്ങള്‍
ആനന്ദഭൈരവിയായ് ....
സ്വപ്നങ്ങള്‍.... ആപാദമധുരങ്ങളായ്
മൗനങ്ങളാലാപനീയങ്ങളായ്
മോഹങ്ങള്‍ സൗരഭ്യ പൂര്‍ണ്ണങ്ങളായ്
(പെയ്തൊഴിയാത)
നിന് പ്രേമപൂജാ പുഷ്പവുമായ് ഞാന്‍
അമ്പലനടയില്‍ നില്ക്കുമ്പോള്
ഓമലേ അതു വഴി വന്നു നീ....
അതുവരെയില്ലാത്ത ലജ്ജയില്‍ നീ
മുഖം കുനിച്ചൊരു വാക്കു പറയാതകന്നുപോയ്
എന്നോടൊരു വാക്കു പറയാതകന്നു പോയ്
(പെയ്തൊഴിയാത)