Song Category : Ghazal

Orkkathirikkan M (from "Orikkal Nee Paranju")

  • 7
  • 0
  • 0
  • 0
  • 0
  • 0
  • 0

Singer : Umbayee
Lyrics : Vijayan East Coast
Music : Umbayee
Year : 2009

Lyrics

ഓർക്കാതിരിക്കാൻ ശ്രമിച്ചു ഞാനൊരുപാട്
ഓമനേ നിൻ മുഖം ഇനിയെങ്കിലും (2)
തെളിയുകയാണതിൻ പൊൻപ്രഭ മേൽക്കുമേൽ
പ്രിയസഖീ വർഷങ്ങൾ ഏറെ കഴിഞ്ഞിട്ടും
ഓർക്കാതിരിക്കാൻ ശ്രമിച്ചു ഞാനൊരുപാട്

ഏതിന്ദ്രജാലംകൊണ്ടെന്നിഷ്ടക്കാരി നീ
എൻ മാനസത്തെ തടവിലാക്കി
നീ എൻ മാനസത്തെ തടവിലാക്കി (2)
എന്റെ സ്വപ്നങ്ങൾക്കതിരുനൽകി
എല്ലാം നീയെന്ന ബിന്ദുവിൽ പൂർണ്ണമാക്കി
( ഓർക്കാതിരിക്കാൻ...)

ഏതൊരപൂർവ്വ നിമിഷത്തിൽ വന്നൊരു
ചേതോഹാരാംഗിതൻ ചൈതന്യമാണ് നീ
ചേതോഹാരാംഗിതൻ ചൈതന്യമാണ് നീ (2)
ഏഴുസ്വരങ്ങൾക്കൊണ്ടെണ്ണിയാൽ തീരാത്ത
നാദപ്രപഞ്ചം തീർത്തു പോയവളേ
( ഓർക്കാതിരിക്കാൻ...)

:
/ :

Queue

Clear