Udayagirinirakalil

  • 2
  • 0
  • 0
  • 5
  • 0
  • 0
  • 0

Singer : Sangeetha
Lyrics : Chovallur Krishnankutty
Music : Sneha Jyothi
Year : 1999

Lyrics

ഉദയഗിരി നിരകളിൽ കതിരൊളി പരന്നു
കിളികുലം ചാരെ തുയിലുണർത്തുന്നു.. (2)
ചന്ദന സുഗന്ധം വഹിച്ചു വന്നെത്തുന്ന
തെന്നലിൻ ശംഖനാദം മുഴങ്ങുന്നു
ഉണരൂ മൂകാംബികേ..
ഉണരൂ ജഗദംബികേ..
മായേ പരിപാവനം
തായെൻ തവദർശനം

(ഉദയഗിരി നിരകളിൽ)

സൗപർണികയിലിന്നോളങ്ങൾ കൊഞ്ചുമ്പോൾ
സൂര്യഗായത്രികൾ താനേ മുഴങ്ങി..
നിർമ്മാല്യ ദർശനം നേടുവാൻ തിടുക്കത്തിൽ
ഭക്ത ജനാവലി നീരാടി ഒരുങ്ങി..
നവനളിനദളഗാങ്കി വഴിയുമായിതൃപ്പാദ
അകമിഴിയിലെന്നുമേ കാണേണമമ്മേ
ദേവീ.. ദേവീ..
കോലാപുരേശ്വരി കനിയുകെൻ അമ്മേ..

(ഉദയഗിരി നിരകളിൽ)

നടയിൽ കുമ്പിടും അരുണ കിരണങ്ങൾ
ഞൊറിയുന്നു ദേവിക്ക് ഉടയാടകൾ
കുങ്കുമം ചാർത്തുവാൻ എത്തുന്ന സന്ധ്യകൾ
നൽകുന്നു നൈവേദ്യമായ് പഞ്ചാമൃതം..
നവനളിനദളഗാങ്കി വഴിയുമായിതൃപ്പാദ
അകമിഴിയിലെന്നുമേ കാണേണമമ്മേ
ദേവീ.. ദേവീ..
കോലാപുരേശ്വരി കനിയുകെൻ അമ്മേ..

(ഉദയഗിരി നിരകളിൽ)

:
/ :

Queue

Clear